ഹോം › കേരളം

സിപിഐയുടെ എതിർപ്പ് തള്ളി; കിഫ്ബി റോഡുകളിൽ ടോൾ പിരിവ് ഉറപ്പായി

By MJ Desk · 21 Feb 2025, 11:42 AM

കിഫ്ബിയെ സംരക്ഷിക്കാൻ എല്ലാ നടപടികളും സ്വീകരിക്കണമെന്നും വരുമാന സ്രോതസ് കണ്ടെത്താൻ കഴിയണമെന്നും എൽഡിഎഫ് നേതൃത്വം സർക്കാരിനോട് ആവശ്യപ്പെട്ടു. ഇതോടെ കിഫ്ബി റോഡുകളിൽ ടോൾ പിരിവ് ഉറപ്പായി. സിപിഐ അടക്കമുള്ള ഘടകകക്ഷികൾ ഉന്നയിച്ച എതരഭിപ്രായം തള്ളിയാണ് എൽഡിഎഫ് കൺവീനർ ടിപി രാമകൃഷ്ണൻ സർക്കുലർ ഇറക്കിയത് വൻകിട പദ്ധതികൾ വഴി ജനങ്ങൾക്ക് ദോഷം ചെയ്യാത്ത നിലയിൽ വരുമാന സ്രോതസ് കണ്ടെത്താൻ കഴിയണമെന്നാണ് എൽഡിഎഫ് നേതൃത്വം ആവശ്യപ്പെടുന്നത്. കിഫ്ബിയെ സംരക്ഷിക്കാൻ സർക്കാർ എല്ലാ നടപടികളും സ്വീകരിക്കണമെന്നും നിർദേശിച്ചിട്ടുണ്ട് കഴിഞ്ഞ ദിവസം ചേർന്ന എൽഡിഎഫ് യോഗത്തിൽ ബ്രൂവറിക്ക് അനുകൂല നിലപാട് സ്വീകരിച്ചതിന് പിന്നാലെയാണ് ടോളിനും പച്ചക്കൊടി കാട്ടിയിരിക്കുന്നത്. വരുമാനം കണ്ടെത്തിയില്ലെങ്കിൽ കിഫ്ബിയുടെ നിലനിൽപ്പിനെ തന്നെ ബാധിക്കുമെന്ന് സിപിഎം യോഗത്തിൽ ചൂണ്ടിക്കാട്ടിയിരുന്നു.

📲 വാർത്തകൾ WhatsApp-ൽ ലഭിക്കാൻ ചാനലിൽ ജോയിൻ ചെയ്യൂJoin

ബന്ധപ്പെട്ട വാർത്തകൾ

ഒരാഴ്ച കൊണ്ട് പരിഹരിക്കുമെന്ന് അന്ന് സതീശൻ പറഞ്ഞു, ഇപ്പോൾ എന്തായി?’; എൽ.പി.എസ്.ടി സമരത്തിൽ സർക്കാരിനെതിരെ ആഞ്ഞടിച്ച് എം.വി. ഗോവിന്ദൻഗ്യാനേഷ് കുമാറിനെതിരായ അന്വേഷണം; ലീ സീ ബീന്‍റെ സഹായിയുടെ മൊഴിയെടുത്ത് വിജിലൻസ്എൽ.പി.എസ്.ടി ഉദ്യോഗാർഥികളുടെ സമരത്തിനെതിരായ പൊലീസ് നടപടി; സർക്കാരിനെതിരായ സമരം ജനങ്ങളുടെ അവകാശമെന്ന് പ്രിയങ്ക ഗാന്ധിസർക്കാരിന് അടിച്ചമർത്താനാകില്ല; ഉദ്യോ​ഗാർഥികളെ പറഞ്ഞുപറ്റിക്കുന്നു: വളർമതി സമരപ്പന്തലിലെത്തിഅടൂർ പൊലീസ് സ്റ്റേഷൻ അതിക്രമം; ശ്രീനാദേവി കുഞ്ഞമ്മ അടക്കം 8 പേർക്കും മുൻകൂർ ജാമ‍്യംനിലപാടിലുറച്ച് എൽ.പി.എസ്.ടി ഉദ്യോഗാർഥികൾ; ഇന്ന് പ്രതിഷേധം ശക്തമാകും
പൂർണ്ണ പേജ് കാണുക ›