ഹോം › കേരളം

ഭരണഘടനയെ അവഹേളിക്കുന്നതിൽ സിപിഎം, ബിജെപി നേതാക്കൾക്ക് ഒരേ സ്വരം: സന്ദീപ് വാര്യർ

By MJ Desk · 29 Nov 2024, 12:26 PM

രാജ്യത്തിന്റെ ഭരണഘടനയെ അവഹേളിക്കുന്നതിൽ സിപിഎം, ബിജെപി നേതാക്കൾക്ക് ഒരേ സ്വരമാണെന്ന് ബിജെപി.വിട്ട് കോൺഗ്രസിലെത്തിയ സന്ദീപ് വാര്യർ. മന്ത്രി സജി ചെറിയാന്റെ രാജിയാവശ്യപ്പെട്ട് യൂത്ത് കോൺഗ്രസ് ജില്ലാ കമ്മിറ്റി മന്ത്രിയുടെ ഓഫീസിലേക്കു നടത്തിയ മാർച്ച് ഉദ്ഘാടനം ചെയ്യുകയായിരുന്നു സന്ദീപ്. രാഹുൽ ഗാന്ധി ഭരണഘടനാമൂല്യങ്ങൾ സംരക്ഷിക്കാനുള്ള പോരാട്ടത്തിലാണ്. ഇതിന്റെ ഭാഗമായാണ് ത്രിവർണ പതാക കൈയിലേന്തി കന്യാകുമാരി മുതൽ കശ്മീർ വരെ ജോഡോ യാത്ര നടത്തിയത്. ഭരണഘടനയെക്കുറിച്ച് തെറ്റായ സന്ദേശം നൽകിയ മന്ത്രി സജി ചെറിയാൻ ഒരുനിമിഷംപോലും അധികാരത്തിൽ തുടരരുത്. മന്ത്രിയും ചെങ്ങന്നൂരിലെ ബിജെപിയും പരസ്പരസഹായ സഹകരണസംഘം പോലെയാണ് പ്രവർത്തിക്കുന്നതെന്നും സന്ദീപ് ആരോപിച്ചു. യൂത്ത് കോൺഗ്രസിന്റെ മാർച്ചിൽ സംഘർഷമുണ്ടായി. ക്ഷേത്രംറോഡും നടപ്പാതയും ബാരിക്കേഡു വെച്ച് തടഞ്ഞിരുന്നു. പ്രവർത്തകർ കൊടികൾ വലിച്ചെറിഞ്ഞ് പോലീസിനെ പ്രകോപിപ്പിക്കാൻ ശ്രമിച്ചു. വനിതകളടക്കം നടപ്പാതയിലെ ബാരിക്കേഡ് മറികടന്ന് മുന്നോട്ടുപോകാൻ ശ്രമിച്ചപ്പോൾ പോലീസുമായി ഉന്തും തള്ളുമുണ്ടായി.  

📲 വാർത്തകൾ WhatsApp-ൽ ലഭിക്കാൻ ചാനലിൽ ജോയിൻ ചെയ്യൂJoin
#sandeep varier

ബന്ധപ്പെട്ട വാർത്തകൾ

വളർമതിയുടെ ജീവൻ അപകടത്തിൽ; എൽപിഎസ്ടി സമരം ജനാധിപത്യ അവകാശത്തിനു വേണ്ടിയുളള സമരം: വി ശിവൻകുട്ടികൊച്ചിയിലെ ഡിജെ പാര്‍ട്ടികള്‍ നിയന്ത്രിക്കാനുള്ള പൊലീസ് നീക്കത്തിന് തിരിച്ചടി; ബാറുകള്‍ക്ക് നല്‍കിയ നോട്ടീസ് ഹൈക്കോടതി റദ്ദാക്കിസാമ്പത്തിക തിരിമറി കേസ്; ബിഎൽഎം ചെയർമാൻ ആർ പ്രേം കുമാറിനെ അറസ്റ്റ് ചെയ്യാൻ അനുമതിജിഎന്‍എ കരാര്‍; മുഖ്യമന്ത്രി നേരിട്ട് ഇടപെട്ടത് നഗ്നമായ അഴിമതി: ജുഡീഷ്യല്‍ അന്വേഷണം വേണമെന്ന് പിണറായി വിജയൻവിരമിച്ച സർക്കാർ ഉദ്യോഗസ്ഥർക്കും തിരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം ബാധകമാക്കി കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷൻമട്ടന്നൂരിൽ അമ്മയെ കൊലപ്പെടുത്തിയ ശേഷം മകൻ ജീവനൊടുക്കി; ചോരയില്‍ മുങ്ങിയ നിലയിൽ മൃതദേഹങ്ങൾ
പൂർണ്ണ പേജ് കാണുക ›