{"vars":{"id": "89527:4990"}}

ഷാഫിക്കെതിരായ ആരോപണം ഏറ്റെടുക്കാതെ സിപിഎം നേതാക്കൾ; തന്റെ കയ്യിൽ തെളിവില്ലെന്ന് എകെ ബാലൻ
 

 

ഷാഫി പറമ്പിൽ എംപിക്കെതിരെ സിപിഎം പാലക്കാട് ജില്ലാ സെക്രട്ടറി ഇ എൻ സുരേഷ് ബാബു നടത്തിയ ആരോപണം ഏറ്റെടുക്കാതെ മറ്റ് നേതാക്കൾ. ജില്ലാ സെക്രട്ടറിക്ക് ആരോപണമുണ്ടെങ്കിൽ അദ്ദേഹം തെളിവുകൾ പുറത്തുവിടട്ടെ എന്ന നിലപാടിലാണ് നേതാക്കൾ. ആരോപണത്തിൽ കക്ഷി ചേരുന്നില്ലെന്ന് മുതിർന്ന നേതാവ് എകെ ബാലൻ പറഞ്ഞു

ആരോപണം ഉന്നയിച്ച ജില്ലാ സെക്രട്ടറിക്ക് അത് തെളിയിക്കാൻ കയ്യിൽ തെളിവുണ്ടാകുമല്ലോ എന്ന് ബാലൻ ചോദിച്ചു. തന്റെ കയ്യിൽ രേഖ ഇല്ലാത്തതു കൊണ്ട് ആരോപണം ഉന്നയിക്കുന്നില്ല. സുരേഷ് ബാബുവിന്റെ പക്കൽ രേഖ ഉള്ളതു കൊണ്ടാകുമല്ലോ പറഞ്ഞതെന്നും എകെ ബാലൻ പ്രതികരിച്ചു

എന്തുകൊണ്ട് ആരോപണം ഉന്നയിച്ചുവെന്ന് ജില്ലാ സെക്രട്ടറിയോട് ചോദിക്കണമെന്ന് എൻ എൻ കൃഷ്ണദാസ് പറഞ്ഞു. ജില്ലാ സെക്രട്ടറിയെ പാർട്ടിയിൽ നിന്ന് പുറത്താക്കണമെന്ന വിഡി സതീശന്റെ പ്രസ്താവനയോട് സതീശൻ ആദ്യം എംഎൽഎയെ ചുമതലയിൽ നിന്ന് നീക്കട്ടെ എന്നായിരുന്നു കൃഷ്ണദാസിന്റെ പ്രതികരണം.