ഹോം › കേരളം

മധു മുല്ലശ്ശേരി പാർട്ടിയുടെ പേരിൽ ലക്ഷങ്ങൾ പിരിച്ചെന്ന് സിപിഎം മംഗലശ്ശേരി ഏരിയാ സെക്രട്ടറി

By MJ Desk · 04 Dec 2024, 10:30 AM

ബിജെപിയിൽ ചേർന്ന മംഗലശേരി സിപിഎം മുൻ ഏരിയാ സെക്രട്ടറി മധു മുല്ലശ്ശേരി പാർട്ടിയുടെ പേരിൽ ലക്ഷങ്ങൾ പിരിച്ചെന്ന് നിലവിലെ ഏരിയ സെക്രട്ടറി എം ജലീൽ. സഹകരണ സ്ഥാപനത്തിലെ മധുവിന്റെ അക്കൗണ്ട് വഴി ലക്ഷക്കണക്കിന് രൂപ വന്നുപോയി. മധു വാങ്ങിയ ഫ്‌ളാറ്റിന്റെ ചടങ്ങിൽ ബിജെപി അധ്യക്ഷൻ കെ സുരേന്ദ്രനും പങ്കെടുത്തു. മധുവിനും മകനും കച്ചവട താത്പര്യമാണുള്ളതെന്നും എം ജലീൽ പറഞ്ഞു ലക്ഷങ്ങൾ വന്നുപോയത് പാർട്ടി നേതൃത്വത്തെ മധു അറിയിച്ചില്ല. മധുവിന്റെ മകന്റെ കുഞ്ഞിന്റെ നൂലുകെട്ടിന് കുമ്മനം രാജശേഖരൻ പങ്കെടുത്തിരുന്നു. ബിജെപിയുമായി മധു നേരത്തെ തന്നെ ബന്ധമുണ്ടാക്കി. വി ജോയ് മത്സരിച്ച കാലത്ത് പിരിച്ച തുക പാർട്ടിക്ക് നൽകിയില്ലെന്നും എം ജലീൽ ആരോപിച്ചു അതേസമയം ആരോപണങ്ങൾ മധു മുല്ലശ്ശേരി നിഷേധിച്ചു. താൻ അഴിമതിക്കാരനാണെങ്കിൽ ഏരിയാ സമ്മേളനത്തിൽ ആരെങ്കിലും അതുന്നയിച്ചോ. കെ സുരേന്ദ്രനെ ഇതുവരെ കണ്ടിട്ടില്ല. ജലീലിനെതിരെ നിരവധി സ്ത്രീകളാണ് പരാതി നൽകിയിട്ടുള്ളതെന്നും മധു മുല്ലശ്ശേരി പറഞ്ഞു.

📲 വാർത്തകൾ WhatsApp-ൽ ലഭിക്കാൻ ചാനലിൽ ജോയിൻ ചെയ്യൂJoin
#madhu mullassery

ബന്ധപ്പെട്ട വാർത്തകൾ

വളർമതിയുടെ ജീവൻ അപകടത്തിൽ; എൽപിഎസ്ടി സമരം ജനാധിപത്യ അവകാശത്തിനു വേണ്ടിയുളള സമരം: വി ശിവൻകുട്ടികൊച്ചിയിലെ ഡിജെ പാര്‍ട്ടികള്‍ നിയന്ത്രിക്കാനുള്ള പൊലീസ് നീക്കത്തിന് തിരിച്ചടി; ബാറുകള്‍ക്ക് നല്‍കിയ നോട്ടീസ് ഹൈക്കോടതി റദ്ദാക്കിസാമ്പത്തിക തിരിമറി കേസ്; ബിഎൽഎം ചെയർമാൻ ആർ പ്രേം കുമാറിനെ അറസ്റ്റ് ചെയ്യാൻ അനുമതിജിഎന്‍എ കരാര്‍; മുഖ്യമന്ത്രി നേരിട്ട് ഇടപെട്ടത് നഗ്നമായ അഴിമതി: ജുഡീഷ്യല്‍ അന്വേഷണം വേണമെന്ന് പിണറായി വിജയൻവിരമിച്ച സർക്കാർ ഉദ്യോഗസ്ഥർക്കും തിരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം ബാധകമാക്കി കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷൻമട്ടന്നൂരിൽ അമ്മയെ കൊലപ്പെടുത്തിയ ശേഷം മകൻ ജീവനൊടുക്കി; ചോരയില്‍ മുങ്ങിയ നിലയിൽ മൃതദേഹങ്ങൾ
പൂർണ്ണ പേജ് കാണുക ›