ഹോം › കേരളം

പോര് പ്രഖ്യാപിച്ച ഗവർണറെ നേരിടാനുറച്ച് സിപിഎം; പ്രചാരണം ശക്തമാക്കും

By MJ Desk · 12 Oct 2024, 07:39 AM

മുഖ്യമന്ത്രിക്കെതിരെ തുറന്ന പോര് പ്രഖ്യാപിച്ച ഗവർണർ ആരിഫ് മുഹമ്മദ് ഖാനെ നേരിടാനുറച്ച് സിപിഎം. കാലാവധി കഴിഞ്ഞ ഗവർണർ സംഘ്പരിവാറിന് വേണ്ടി സർക്കാരിനെ പ്രതിക്കൂട്ടിലാക്കുന്നുവെന്ന പ്രചാരണം സർക്കാർ ശക്തമാക്കും. ഇടതുമുന്നണി നേതാക്കളും വരുന്ന ദിവസങ്ങളിൽ ഗവർണർക്കെതിരെ രംഗത്തുവരും. മലപ്പുറം ജില്ലയിൽ നിന്ന് പിടിക്കുന്ന സ്വർണവും ഹവാല പണവുമെല്ലാം രാജ്യവിരുദ്ധ പ്രവർത്തനത്തിന് ഉപയോഗിക്കുന്നുണ്ടെന്ന് മുഖ്യമന്ത്രി ദി ഹിന്ദുവിന് നൽകിയ അഭിമുഖത്തിൽ പറഞ്ഞതാണ് ഗവർണർ ആയുധമാക്കുന്നത്. രാജ്യവിരുദ്ധ പ്രവർത്തനം നടക്കുന്നത് തന്നെ അറിയിച്ചില്ല എന്ന പരാതി ഉന്നയിച്ചായിരുന്നു ഗവർണറുടെ തുടക്കം താൻ അങ്ങനെ പറഞ്ഞിട്ടില്ലെന്ന് മുഖ്യമന്ത്രി മറുപടി നൽകിയെങ്കിലും ഗവർണർ അംഗീകരിച്ചിരുന്നില്ല. ഇതിനിടെ ചീഫ് സെക്രട്ടറിയെയും ഡിജിപിയെയും ഗവർണർ വിളിച്ചുവരുത്താൻ ശ്രമം നടത്തി. എന്നാൽ ഗവർണർക്ക് ഇതിന് അധികാരമില്ലെന്ന് ചൂണ്ടിക്കാട്ടി സർക്കാർ ഇത് തടഞ്ഞു. ഗവർണറുടെ നീക്കത്തിന് പിന്നിൽ കൃത്യമായ രാഷ്ട്രീയമുണ്ടെന്നാണ് സിപിഎം വിലയിരുത്തൽ. ഇത് ചൂണ്ടിക്കാട്ടിയാകും ഗവർണർക്കെതിരെ പ്രചാരണം ശക്തമാക്കുക. സിപിഎം മാത്രമല്ല, എൽഡിഎഫിലെ മറ്റ് ഘടകകക്ഷികളും ഗവർണർക്കെതിരെ വരും ദിവസങ്ങളിൽ രംഗത്തുവരും.

📲 വാർത്തകൾ WhatsApp-ൽ ലഭിക്കാൻ ചാനലിൽ ജോയിൻ ചെയ്യൂJoin
#governor

ബന്ധപ്പെട്ട വാർത്തകൾ

വളർമതിയുടെ ജീവൻ അപകടത്തിൽ; എൽപിഎസ്ടി സമരം ജനാധിപത്യ അവകാശത്തിനു വേണ്ടിയുളള സമരം: വി ശിവൻകുട്ടികൊച്ചിയിലെ ഡിജെ പാര്‍ട്ടികള്‍ നിയന്ത്രിക്കാനുള്ള പൊലീസ് നീക്കത്തിന് തിരിച്ചടി; ബാറുകള്‍ക്ക് നല്‍കിയ നോട്ടീസ് ഹൈക്കോടതി റദ്ദാക്കിസാമ്പത്തിക തിരിമറി കേസ്; ബിഎൽഎം ചെയർമാൻ ആർ പ്രേം കുമാറിനെ അറസ്റ്റ് ചെയ്യാൻ അനുമതിജിഎന്‍എ കരാര്‍; മുഖ്യമന്ത്രി നേരിട്ട് ഇടപെട്ടത് നഗ്നമായ അഴിമതി: ജുഡീഷ്യല്‍ അന്വേഷണം വേണമെന്ന് പിണറായി വിജയൻവിരമിച്ച സർക്കാർ ഉദ്യോഗസ്ഥർക്കും തിരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം ബാധകമാക്കി കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷൻമട്ടന്നൂരിൽ അമ്മയെ കൊലപ്പെടുത്തിയ ശേഷം മകൻ ജീവനൊടുക്കി; ചോരയില്‍ മുങ്ങിയ നിലയിൽ മൃതദേഹങ്ങൾ
പൂർണ്ണ പേജ് കാണുക ›