കലശം വരവിൽ പി ജയരാജന്റെ പടം വെച്ചതിനെ തള്ളി സിപിഎം; മാർക്‌സിന്റെ പടം വെച്ചാലും അംഗീകരിക്കില്ല
 

 

കണ്ണൂർ കതിരൂരിൽ ക്ഷേത്രോത്സവത്തിന്റെ ഭാഗമായുള്ള കലശം ഘോഷയാത്രയിൽ പി ജയരാജന്റെ ചിത്രം വെച്ചതിനെ തള്ളി സിപിഎം. കലശം ഘോഷയാത്രയിൽ പി ജയരാജന്റെ പടം വെച്ചത് പാർട്ടി അംഗീകരിക്കുന്നില്ലെന്ന് സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ വ്യക്തമാക്കി. വിശ്വാസവുമായി ബന്ധപ്പെട്ട് മാർക്‌സിന്റെ പടം വെച്ചാലും അംഗീകരിക്കില്ല. ഒരു വിശ്വാസത്തിനും പാർട്ടി എതിരല്ലെന്നും എംവി ഗോവിന്ദൻ പറഞ്ഞു

നേരത്തെ പ്രവർത്തകരുടെ നടപടിയെ സിപിഎം ജില്ലാ സെക്രട്ടറി എം വി ജയരാജൻ തന്നെ തള്ളിപ്പറഞ്ഞിരുന്നു. നേതാക്കളുടെ ചിത്രം വെച്ചല്ല ക്ഷേത്രങ്ങളിൽ കലശവും ഘോഷയാത്രയും നടത്തേണ്ടത് എന്നാണ് എംവി ജയരാജൻ പറഞ്ഞത്. കതിരൂർ പുല്യോട് കൂറൂമ്പക്കാവ് താലപ്പൊലി മഹോത്സവത്തിലെ കലശത്തിലാണ് പി ജയരാജന്റെ ചിത്രം പതിച്ചത്.