ഹോം › കേരളം

കാരാട്ട് റസാഖിനെ അനുനയിപ്പിക്കാൻ സിപിഎം; ചർച്ചക്ക് തയ്യാറെന്ന് അറിയിച്ചു

By MJ Desk · 17 Oct 2024, 10:13 AM

സിപിഎമ്മുമായി ഇടഞ്ഞ കാരാട്ട് റസാഖിനെ അനുനയിപ്പിക്കാൻ സിപിഎം കോഴിക്കോട് ജില്ലാ നേതൃത്വം ശ്രമം തുടങ്ങി. പ്രശ്‌നങ്ങൾ ചർച്ച ചെയ്യാമെന്ന് കാരാട്ട് റസാഖിനെ അറിയിച്ചു. ഇന്നോ നാളെയോ ചർച്ച നടക്കും. സമവായം ആയില്ലെങ്കിൽ റസാഖ് സിപിഎമ്മുമായുള്ള ബന്ധം അവസാനിപ്പിക്കും. ഇന്നലെ സിപിഎം പ്രാദേശിക നേതൃത്വത്തിനെതിരെ വിമർശനവുമായി റസാഖ് രംഗത്തുവന്നിരുന്നു. താൻ എംഎൽഎ ആയിരിക്കെ കൊണ്ടുവന്ന സിറാജ് ഫ്‌ളൈ ഓവർ കം അണ്ടർപാസ് വികസന പദ്ധതി അട്ടിമറിക്കാൻ സിപിഎം പ്രാദേശിക നേതൃത്വം മുസ്ലിം ലീഗുമായി കൂടിക്കാഴ്ച നടത്തി ഒത്തു കളിച്ചെന്നായിരുന്നു റസാഖിന്റെ ആരോപണം എന്നാൽ ആരോപണം അടിസ്ഥാനരഹിതമാണെന്നും പദ്ധതിക്കായി കൃത്യമായ ഇടപെടലാണ് സിപിഎം നടത്തിയതെന്നും ഏരിയ കമ്മിറ്റി അറിയിച്ചിരുന്നു. വസ്തുതകൾ മനസ്സിലാക്കി കാരാട്ട് റസാഖ് പ്രസ്താവന തിരുത്തുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും ഏരിയ കമ്മിറ്റി പ്രതികരിച്ചു.

📲 വാർത്തകൾ WhatsApp-ൽ ലഭിക്കാൻ ചാനലിൽ ജോയിൻ ചെയ്യൂJoin
#karat rasaq

ബന്ധപ്പെട്ട വാർത്തകൾ

വളർമതിയുടെ ജീവൻ അപകടത്തിൽ; എൽപിഎസ്ടി സമരം ജനാധിപത്യ അവകാശത്തിനു വേണ്ടിയുളള സമരം: വി ശിവൻകുട്ടികൊച്ചിയിലെ ഡിജെ പാര്‍ട്ടികള്‍ നിയന്ത്രിക്കാനുള്ള പൊലീസ് നീക്കത്തിന് തിരിച്ചടി; ബാറുകള്‍ക്ക് നല്‍കിയ നോട്ടീസ് ഹൈക്കോടതി റദ്ദാക്കിസാമ്പത്തിക തിരിമറി കേസ്; ബിഎൽഎം ചെയർമാൻ ആർ പ്രേം കുമാറിനെ അറസ്റ്റ് ചെയ്യാൻ അനുമതിജിഎന്‍എ കരാര്‍; മുഖ്യമന്ത്രി നേരിട്ട് ഇടപെട്ടത് നഗ്നമായ അഴിമതി: ജുഡീഷ്യല്‍ അന്വേഷണം വേണമെന്ന് പിണറായി വിജയൻവിരമിച്ച സർക്കാർ ഉദ്യോഗസ്ഥർക്കും തിരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം ബാധകമാക്കി കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷൻമട്ടന്നൂരിൽ അമ്മയെ കൊലപ്പെടുത്തിയ ശേഷം മകൻ ജീവനൊടുക്കി; ചോരയില്‍ മുങ്ങിയ നിലയിൽ മൃതദേഹങ്ങൾ
പൂർണ്ണ പേജ് കാണുക ›