ഹോം › കേരളം

അൻവറിന് അതേ വേദിയിൽ മറുപടി നൽകാൻ സിപിഎം; നിലമ്പൂർ ചന്തക്കുന്നിൽ ഇന്ന് പൊതുയോഗം

By MJ Desk · 07 Oct 2024, 08:28 AM

പിവി അൻവർ ഉന്നയിച്ച ആരോപണങ്ങൾക്ക് മറുപടി നൽകാൻ സിപിഎം. അൻവർ ആദ്യം പൊതുയോഗം നടത്തിയ നിലമ്പൂർ ചന്തക്കുന്നിൽ സിപിഎം വിശദീകരണ യോഗം നടത്തും. സിപിഎം പോളിറ്റ് ബ്യൂറോ അംഗം എ വിജയരാഘവൻ പൊതുയോഗം ഉദ്ഘാടനം ചെയ്യും. കെടി ജലീലും യോഗത്തിൽ സംസാരിക്കും വൈകുന്നേരം ആറ് മണിക്കാണ് യോഗം. അൻവറിന്റെ പൊതുയോഗത്തിൽ പങ്കെടുത്ത ആളുകളേക്കാൾ കൂടുതൽ പേരെ എത്തിക്കാനാണ് സിപിഎം ശ്രമിക്കുന്നത്. അതേസമയം മഞ്ചേരിയിൽ ഇന്നലെ നടന്ന പൊതുസമ്മേളനത്തിൽ ഡെമോക്രാറ്റിക് മൂവ്‌മെന്റ് ഓഫ് കേരള എന്ന പാർട്ടിയുടെ നയം അൻവർ പ്രഖ്യാപിച്ചിരുന്നു. ജനാധിപത്യ സോഷ്യലിസ്റ്റ് എന്ന നയത്തിലൂന്നിയാകും സംഘടന പ്രവർത്തിക്കുക. പ്രവാസികൾക്ക് വോട്ടവകാശം ഉറപ്പാക്കാനും ജാതി സെൻസസ് നടത്താനായും പോരാട്ടം നടത്തും. മലപ്പുറം കോഴിക്കോട് ജില്ലകളിൽ വിഭജിത്ത് പതിനഞ്ചാമത്തെ ജില്ല രൂപീകരിക്കാൻ പോരാടുമെന്നും അൻവർ പറഞ്ഞിരുന്നു.

📲 വാർത്തകൾ WhatsApp-ൽ ലഭിക്കാൻ ചാനലിൽ ജോയിൻ ചെയ്യൂJoin
#cpm#pv anwar

ബന്ധപ്പെട്ട വാർത്തകൾ

കൊച്ചിയിലെ ഡിജെ പാര്‍ട്ടികള്‍ നിയന്ത്രിക്കാനുള്ള പൊലീസ് നീക്കത്തിന് തിരിച്ചടി; ബാറുകള്‍ക്ക് നല്‍കിയ നോട്ടീസ് ഹൈക്കോടതി റദ്ദാക്കിവളർമതിയുടെ ജീവൻ അപകടത്തിൽ; എൽപിഎസ്ടി സമരം ജനാധിപത്യ അവകാശത്തിനു വേണ്ടിയുളള സമരം: വി ശിവൻകുട്ടികൊച്ചിയിലെ ഡിജെ പാര്‍ട്ടികള്‍ നിയന്ത്രിക്കാനുള്ള പൊലീസ് നീക്കത്തിന് തിരിച്ചടി; ബാറുകള്‍ക്ക് നല്‍കിയ നോട്ടീസ് ഹൈക്കോടതി റദ്ദാക്കിസാമ്പത്തിക തിരിമറി കേസ്; ബിഎൽഎം ചെയർമാൻ ആർ പ്രേം കുമാറിനെ അറസ്റ്റ് ചെയ്യാൻ അനുമതിജിഎന്‍എ കരാര്‍; മുഖ്യമന്ത്രി നേരിട്ട് ഇടപെട്ടത് നഗ്നമായ അഴിമതി: ജുഡീഷ്യല്‍ അന്വേഷണം വേണമെന്ന് പിണറായി വിജയൻവിരമിച്ച സർക്കാർ ഉദ്യോഗസ്ഥർക്കും തിരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം ബാധകമാക്കി കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷൻ
പൂർണ്ണ പേജ് കാണുക ›