പത്മകുമാറിനെതിരെ നടപടിയെടുക്കാൻ സിപിഎം; ജില്ലാ കമ്മിറ്റിയിൽ നിന്ന് ഒഴിവാക്കും
Updated: Nov 21, 2025, 10:46 IST
ശബരിമല സ്വർണക്കൊള്ള കേസിൽ അറസ്റ്റിലായ ദേവസ്വം ബോർഡ് മുൻ പ്രസിഡന്റ് എ പത്മകുമാറിനെതിരെ പാർട്ടി നടപടിക്ക് സാധ്യത. സിപിഎം പത്തനംതിട്ട ജില്ലാ കമ്മിറ്റി അംഗമായ പത്മകുമാറിനെ കമ്മിറ്റിയിൽ നിന്ന് ഒഴിവാക്കുന്ന കാര്യം ഇന്ന് നടക്കുന്ന സംസ്ഥാന സെക്രട്ടേറിയറ്റ് യോഗത്തിൽ തീരുമാനിക്കും
സെക്രട്ടേറിയറ്റ് യോഗ തീരുമാനം ജില്ലാ കമ്മിറ്റിയെ അറിയിച്ച ശേഷം തുടർ തീരുമാനം ജില്ലാ സെക്രട്ടേറിയറ്റ് നടപ്പാക്കും. 32 വർഷമായി പത്തനംതിട്ട ജില്ലാ കമ്മിറ്റി അംഗമാണ് എ പത്മകുമാർ. ശബരിമല സ്വർണക്കൊള്ള കേസിൽ പത്മകുമാർ അറസ്റ്റിലായത് സിപിഎമ്മിനെ പ്രിതരോധത്തിലാക്കിയിട്ടുണ്ട്.
ജില്ലാ കമ്മിറ്റി അംഗത്വത്തിൽ നിന്നും മറ്റ് ചുമതലകളിൽ നിന്നും പത്മകുമാറിനെ നീക്കാനാണ് സാധ്യത. ഇന്നലെയാണ് പത്മകുമാറിനെ എസ്‌ഐടി അറസ്റ്റ് ചെയ്തത്. പിന്നാലെ കോടതി പത്മകുമാറിനെ 14 ദിവസത്തേക്ക് റിമാൻഡ് ചെയ്തു.