{"vars":{"id": "89527:4990"}}

സിപിഎം വാർഡിൽ അട്ടിമറി വിജയം; പെരളശ്ശേരി പഞ്ചായത്ത് അംഗം സുരേഷ് ബാബു അന്തരിച്ചു
 

 

പെരളശ്ശേരി ഗ്രാമ പഞ്ചായത്ത് അംഗം ബാവോട് ആലയുള്ള വളപ്പിൽ സുരേഷ് ബാബു തണ്ടാരത്ത്(55) അന്തരിച്ചു. സിപിഎമ്മിന്റെ ശക്തികേന്ദ്രമായ ബാവോട് ഈസ്റ്റ് വാർഡിൽ നിന്ന് 13 വോട്ടുകളുടെ അട്ടിമറി വിജയം നേടി ആഘോഷം പൂർത്തിയാക്കാനാകാതെയാണ് സുരേഷ് ബാബു ഓർമയായത്. 

ആറാം വാർഡ് അംഗമായിരുന്നു സുരേഷ് ബാബു. വൃക്കസംബന്ധമായ അസുഖത്തെ തുടർന്ന് ഡയാലിസിസ് ചെയ്തു വരികയായിരുന്നു. ചൊവ്വാഴ്ച രാവിലെ ഡയാലിസിസ് ചെയ്യാൻ പോകുന്നതിന് മുമ്പ് ക്ഷീണം അനുഭവപ്പെടുകയായിരുന്നു

ഉടനെ അഞ്ചരക്കണ്ടിയിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. 2015-20കാലത്തും പെരളശ്ശേരി പഞ്ചായത്ത് അംഗമായിരുന്നു. സംസ്‌കാരം നാളെ രാവിലെ 11 മണിക്ക് പയ്യാമ്പലത്ത് നടക്കും