കാസർകോട് ദേശീയപാത നിർമാണത്തിനിടെ ക്രെയിൻ പൊട്ടിവീണു; രണ്ട് തൊഴിലാളികൾ മരിച്ചു
Sep 11, 2025, 14:29 IST
കാസർകോട് മൊഗ്രാലിൽ ദേശീയപാത നിർമാണപ്രവർത്തികൾക്കിടെ ക്രെയിൻ പൊട്ടി വീണ് രണ്ട് തൊഴിലാളികൾ മരിച്ചു.
വടകര സ്വദേശി അക്ഷയ്(30), അശ്വിൻ എന്നിവരാണ് മരിച്ചത്. വ്യാഴാഴ്ച ഉച്ചയോടെയായിരുന്നു അപകടം.
ഊരാളുങ്കൽ ലേബർ കോൺട്രാക്ട് സൊസൈറ്റി ജീവനക്കാരാണ് അപകടത്തിൽപ്പെട്ടത്. ദേശീയപാത 66ൽ ലൈറ്റുകൾ സ്ഥാപിക്കുന്നതിനിടെയായിരുന്നു അപകടം.