അനധികൃതമായി സ്വത്ത് സമ്പാദിച്ച കേസ്: ജേക്കബ് തോമസിനെതിരെ ക്രൈംബ്രാഞ്ച് അന്വേഷണം

അനധികൃത സ്വത്ത് സമ്പാദന കേസിൽ ഡിജിപി ജേക്കബ് തോമസിനെതിരെ ക്രൈംബ്രാഞ്ച് അന്വേഷണത്തിന് നിർദേശം. ആഭ്യന്തര വകുപ്പാണ് നിർദേശം നൽകിയത്. ജനുവരി 31നകം അന്വേഷിച്ച് പ്രാഥമിക റിപ്പോർട്ട് സമർപ്പിക്കാനാണ്
 

അനധികൃത സ്വത്ത് സമ്പാദന കേസിൽ ഡിജിപി ജേക്കബ് തോമസിനെതിരെ ക്രൈംബ്രാഞ്ച് അന്വേഷണത്തിന് നിർദേശം. ആഭ്യന്തര വകുപ്പാണ് നിർദേശം നൽകിയത്. ജനുവരി 31നകം അന്വേഷിച്ച് പ്രാഥമിക റിപ്പോർട്ട് സമർപ്പിക്കാനാണ് നിർദേശം

തിരുവനന്തപുരം ക്രൈംബ്രാഞ്ച് എസ്പിക്കാണ് അന്വേഷണച്ചുമതല. സർവീസിലിരിക്കെ തമിഴ്‌നാട്ടിൽ ബിനാമി പേരിൽ അനധികൃതമായി ഭൂമി വാങ്ങിക്കൂട്ടിയെന്നാണ് ജേക്കബ് തോമസിനെതിരായ പരാതി. കണ്ണൂർ സ്വദേശി സത്യനാണ് പരാതി നൽകിയത്.

പരാതിയിൽ ക്രൈംബ്രാഞ്ച് പ്രാഥമിക അന്വേഷണം നടത്തിയതാണ്. തുടർന്ന് വിശദമായ അന്വേഷണം വേണമെന്ന് ആഭ്യന്തര വകുപ്പിന് ശുപാർശ നൽകുകയും ചെയ്തിരുന്നു. ഇതേ തുടർന്നാണ് നിലവിൽ നിർദേശം നൽകിയിരിക്കുന്നത്