ഹോം › കേരളം

ജമാഅത്തെ ഇസ്ലാമിക്കെതിരായ വിമർശനം മുസ്ലീങ്ങൾക്കെതിരെയല്ല; എ വിജയരാഘവനെ പിന്തുണച്ച് എംവി ഗോവിന്ദൻ

By MJ Desk · 23 Dec 2024, 11:51 AM

എ വിജയരാഘവന്റെ വർഗീയ പരാമർശത്തെ പിന്തുണച്ച് സിപിഎം. വിജയരാഘവൻ പറഞ്ഞത് വളരെ കൃത്യമാണ്. പരാമർശത്തിനൊപ്പം പാർട്ടി ഉറച്ചുനിൽക്കുന്നു. കോൺഗ്രസ് ജമാഅത്തെ ഇസ്ലാമിയുടെയും എസ് ഡി പി ഐയുടെയും സഖ്യകക്ഷിയാണ്. ജമാഅത്തെ ഇസ്ലാമിക്കെതിരായ വിമർശനം മുസ്ലീങ്ങൾക്കെതിരെയാകില്ലെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദൻ പറഞ്ഞു ജമാഅത്തെ ഇസ്ലാമിക്കെതിരായ വിമർശനം മുസ്ലീങ്ങൾക്കെതിരെയല്ല. ആർഎസ്എസ് വിമർശനം ഹിന്ദുക്കൾക്കും എതിരല്ല. ഭൂരിപക്ഷ, ന്യൂനപക്ഷ വർഗീയതകൾ ശക്തിയായി വരുന്നു. അതിലൊരു വിട്ടുവീഴ്ചയുമുണ്ടാകില്ല. മുസ്ലിം സമുദായത്തിൽ ഭൂരിപക്ഷവും മതേതരവാദികളാണെന്നും എംവി ഗോവിന്ദൻ പറഞ്ഞു മുസ്ലിം വർഗീയവാദത്തിന്റെ പ്രധാന വിഭാഗമായി ജമാഅത്തെ ഇസ്ലാമയും ഭീകരവാദപ്രസ്ഥാനത്തിന്റെ ഭാഗമായി എസ്ഡിപിഐയും നിൽക്കുന്നു. ജമാഅത്തിന്റെയും എസ് ഡി പി ഐയുടെയും സഖ്യകക്ഷിയാണ് കോൺഗ്രസ്. കഴിഞ്ഞ ലോക്‌സഭാ തെരഞ്ഞെടുപ്പിലും ഉപതെരഞ്ഞെടുപ്പുകളിലും ഇവർ സഖ്യകക്ഷികളായാണ് പ്രവർത്തിച്ചത് വിജയരാഘവൻ പറഞ്ഞത് വളരെ കൃത്യമാണ്. ജമാഅത്തെ ഇസ്ലാമിയുടെയും എസ് ഡി പി ഐയുടെയും വോട്ടോടു കൂടിയാണ് കോൺഗ്രസ് വിജയിച്ചത്. മുസ്ലിം ലീഗ് വർഗീയ കക്ഷിയാണെന്ന് പറയുന്നില്ല. അതാകാതിരിക്കണമെന്നാണ് പറയുന്നതെന്നും എംവി ഗോവിന്ദൻ പറഞ്ഞു.

📲 വാർത്തകൾ WhatsApp-ൽ ലഭിക്കാൻ ചാനലിൽ ജോയിൻ ചെയ്യൂJoin
#mv govindan

ബന്ധപ്പെട്ട വാർത്തകൾ

വളർമതിയുടെ ജീവൻ അപകടത്തിൽ; എൽപിഎസ്ടി സമരം ജനാധിപത്യ അവകാശത്തിനു വേണ്ടിയുളള സമരം: വി ശിവൻകുട്ടികൊച്ചിയിലെ ഡിജെ പാര്‍ട്ടികള്‍ നിയന്ത്രിക്കാനുള്ള പൊലീസ് നീക്കത്തിന് തിരിച്ചടി; ബാറുകള്‍ക്ക് നല്‍കിയ നോട്ടീസ് ഹൈക്കോടതി റദ്ദാക്കിസാമ്പത്തിക തിരിമറി കേസ്; ബിഎൽഎം ചെയർമാൻ ആർ പ്രേം കുമാറിനെ അറസ്റ്റ് ചെയ്യാൻ അനുമതിജിഎന്‍എ കരാര്‍; മുഖ്യമന്ത്രി നേരിട്ട് ഇടപെട്ടത് നഗ്നമായ അഴിമതി: ജുഡീഷ്യല്‍ അന്വേഷണം വേണമെന്ന് പിണറായി വിജയൻവിരമിച്ച സർക്കാർ ഉദ്യോഗസ്ഥർക്കും തിരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം ബാധകമാക്കി കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷൻമട്ടന്നൂരിൽ അമ്മയെ കൊലപ്പെടുത്തിയ ശേഷം മകൻ ജീവനൊടുക്കി; ചോരയില്‍ മുങ്ങിയ നിലയിൽ മൃതദേഹങ്ങൾ
പൂർണ്ണ പേജ് കാണുക ›