മുതലപ്പൊഴി അപകടം; കാണാതായ മത്സ്യത്തൊഴിലാളികളിൽ ഒരാളുടെ മൃതദേഹം കണ്ടെത്തി
Aug 2, 2026, 09:58 IST
തിരുവനന്തപുരം: മുതലപ്പൊഴിയിൽ നിന്നും കാണാതായ മത്സ്യത്തൊഴിലാളികളിൽ ഒരാളെ കണ്ടെത്തി. അഞ്ചുതെങ്ങ് സ്വദേശിയായ ഫ്രീമോന്റെ മൃതദേഹമാണ് കണ്ടെത്തിയത്.
ഇനി രണ്ട് പേരെയാണ് കണ്ടെത്താനുള്ളത്. ഇന്നലെ ഒരാളെ കണ്ടെത്തിയിരുന്നു. അഞ്ചുതെങ്ങ് സ്വദേശി ജോസിന്റെ ഉടമസ്ഥയിലുള്ള വള്ളമാണ് മുതലപ്പൊഴിയിൽ അപകടത്തില്‍പ്പെട്ടത്.
നിലവിൽ മോശം കാലാവസ്ഥയും ശക്തമായ കടല്‍ക്ഷോഭവും തിരച്ചിലിന് തടസ്സമാകുന്നുണ്ട്.
മുതലപ്പൊഴിയില്‍ രക്ഷാപ്രവര്‍ത്തനം വൈകിയതില്‍ പ്രതിഷേധിച്ച് ഇന്നലെ വൈകുന്നേരം മത്സ്യത്തൊഴിലാളികളുടെ കുടുംബാംഗങ്ങളും നാട്ടുകാരും ചേർന്ന് തീരദേശ പൊലീസ് സ്റ്റേഷന്‍ ഉപരോധിച്ചിരുന്നു.