ഹോം › കേരളം

ഇന്നലെ 67,000 കടന്നു, ഇന്ന് 68,000നും മുകളിൽ; ആശങ്കയേറ്റി സ്വർണവില കുതിക്കുന്നു

By MJ Desk · 01 Apr 2025, 11:13 AM

സംസ്ഥാനത്ത് സ്വർണവില കുതിക്കുന്നു. ചരിത്രത്തിലാദ്യമായി സ്വർണവില ഇന്നലെ 67,000 കടന്നിരുന്നു. കുതിപ്പ് തുടർന്നതോടെ പവന്റെ വില ഇന്ന് 68,000ഉം കടന്ന് മുന്നോട്ടുപോയി. പവന് ഇന്ന് ഒറ്റയടിക്ക് 680 രൂപയാണ് വർധിച്ചത് ഇതോടെ ഒരു പവൻ സ്വർണത്തിന്റെ വില 68,080 രൂപയിലെത്തി. കഴിഞ്ഞ ഒരാഴ്ച കൊണ്ട് മാത്രം വർധിച്ചത് 2600 രൂപയാണ്. ഗ്രാമിന് ഇന്ന് 85 രൂപ ഉയർന്ന് 8510 രൂപയിലെത്തി. 18 കാരറ്റ് സ്വർണത്തിന്റെ വിലയിലും കുതിപ്പുണ്ടായി. ഗ്രാമിന് ആദ്യമായി 7000 രൂപ കടന്നു. 7020 രൂപയാണ് 18 കാരറ്റ് സ്വർണം ഗ്രാമിന് വില. വെള്ളി വിലയിൽ ഒരു രൂപ ഉയർന്ന് ഗ്രാമിന് 112 രൂപയായി

📲 വാർത്തകൾ WhatsApp-ൽ ലഭിക്കാൻ ചാനലിൽ ജോയിൻ ചെയ്യൂJoin

ബന്ധപ്പെട്ട വാർത്തകൾ

പാൽ വില ലിറ്ററിന് 10 രൂപ കൂട്ടണമെന്ന് ആവശ്യം; സർക്കാരിന് കത്തുനൽകാൻ മിൽമഒരാഴ്ച കൊണ്ട് പരിഹരിക്കുമെന്ന് അന്ന് സതീശൻ പറഞ്ഞു, ഇപ്പോൾ എന്തായി?’; എൽ.പി.എസ്.ടി സമരത്തിൽ സർക്കാരിനെതിരെ ആഞ്ഞടിച്ച് എം.വി. ഗോവിന്ദൻഗ്യാനേഷ് കുമാറിനെതിരായ അന്വേഷണം; ലീ സീ ബീന്‍റെ സഹായിയുടെ മൊഴിയെടുത്ത് വിജിലൻസ്എൽ.പി.എസ്.ടി ഉദ്യോഗാർഥികളുടെ സമരത്തിനെതിരായ പൊലീസ് നടപടി; സർക്കാരിനെതിരായ സമരം ജനങ്ങളുടെ അവകാശമെന്ന് പ്രിയങ്ക ഗാന്ധിസർക്കാരിന് അടിച്ചമർത്താനാകില്ല; ഉദ്യോ​ഗാർഥികളെ പറഞ്ഞുപറ്റിക്കുന്നു: വളർമതി സമരപ്പന്തലിലെത്തിഅടൂർ പൊലീസ് സ്റ്റേഷൻ അതിക്രമം; ശ്രീനാദേവി കുഞ്ഞമ്മ അടക്കം 8 പേർക്കും മുൻകൂർ ജാമ‍്യം
പൂർണ്ണ പേജ് കാണുക ›