ശബരിമല സ്വർണക്കൊള്ള കേസിൽ നിർണായക നീക്കം; തന്ത്രി കണ്ഠരര് രാജീവര് കസ്റ്റഡിയിൽ
ശബരിമല സ്വർണക്കൊള്ള കേസിൽ ശബരിമല തന്ത്രി കണ്ഠരര് രാജീവര് കസ്റ്റഡിയിൽ. പ്രത്യേക അന്വേഷണ സംഘമാണ് തന്ത്രിയെ കസ്റ്റഡിയിലെടുത്തത്. പോറ്റിക്ക് വാതിൽ തുറന്ന് കൊടുത്തത് തന്ത്രിയാണെന്നാണ് അന്വേഷണ സംഘത്തിന് ലഭിച്ച വിവരം. തന്ത്രി ദേവസ്വം ബോർഡിൽ നിന്നും ശമ്പളം കൈപ്പറ്റുന്നയാളായതിനാൽ അഴിമതി നിരോധന പരിധിയിൽ ഉൾപ്പെടും.
പോറ്റി സ്വർണത്തട്ടിപ്പ് നടത്തിയ വിവരം തന്ത്രിക്കറിയാമായിരുന്നു എന്നുള്ള വിവരവും എസ്‌ഐടിക്ക് ലഭിച്ചിട്ടുണ്ട്. തന്ത്രപരമായ നീക്കമാണ് എസ് ഐ ടി സംഘം നടത്തിയത്. പത്മകുമാറിന്റെ ജാമ്യഹർജിയിൽ തന്ത്രിയുടെ പങ്ക് മറച്ചുവെക്കാൻ എസ്‌ഐടി ശ്രദ്ധിച്ചിരുന്നു. മുൻകൂർ ജാമ്യം തടയാനുള്ള നീക്കമായിരുന്നുവിത്
തന്ത്രി നൽകിയ അനുമതികളിൽ മൂന്നെണ്ണം സംശയാസ്പദമാണെന്നാണ് റിപ്പോർട്ട്. അനുമതി എല്ലാത്തിലും നിർബന്ധമാണ്. പുറത്തേക്ക് കൊണ്ടുപോകാൻ അനുമതി നൽകിയിരുന്നില്ലെന്നാണ് തന്ത്രി രാജീവരുടെ വാദം. എന്നാൽ ചില സ്‌പോൺസർഷിപ്പുകളിൽ നൽകിയ അനുമതി സംശയകരമാണ്