ഹോം › കേരളം

മലയാളികളോട് നടക്കില്ല മക്കളെ; ഡിജിറ്റല്‍ അറസ്റ്റ് തട്ടിപ്പുകാരെ കരുക്കി വിദ്യാര്‍ഥി

By MJ News Desk · 19 Nov 2024, 07:09 PM

തിരുവനന്തപുരം: ഡിജിറ്റല്‍ അറസ്റ്റ് സംഘത്തിന് പറ്റിയ മണ്ണല്ല കേരളമെന്ന് ഒരിക്കല്‍ കൂടി തെളിയിച്ച് മലയാളികള്‍. സൈബര്‍ പോലീസുകാരനെ ഡിജിറ്റല്‍ അറസ്റ്റ് ചെയ്യാന്‍ ശ്രമിച്ചതിന് ശേഷം സംസ്ഥാനത്ത് വീണ്ടും ഡിജിറ്റല്‍ അറസ്റ്റിന് ശ്രമം നടന്നത് തിരുവനന്തപുരത്താണ്. തട്ടിപ്പ് സംഘത്തെ ക്യാമറയില്‍ പകര്‍ത്തിയാണ് വിദ്യാര്‍ത്ഥി തട്ടിപ്പ് പൊളിച്ചത്. പിന്നാലെ തട്ടിപ്പ് സംഘം ഫോണ്‍ വിളി അവസാനിപ്പിച്ച് മുങ്ങുകയായിരുന്നു. പേരൂര്‍ക്കട സ്വദേശി അശ്വഘോഷിനെ ആണ് സൈബര്‍ തട്ടിപ്പ് സംഘം കുടുക്കാന്‍ ശ്രമിച്ചത്. മുംബൈ സൈബര്‍ ക്രൈം പൊലീസെന്ന പേരിലായിരുന്നു തട്ടിപ്പിന് ശ്രമം. ഒരു മണിക്കൂറിലേറെ ഡിജിറ്റല്‍ അറസ്റ്റിന് തട്ടിപ്പ് സംഘം ശ്രമിച്ചെങ്കിലും നടന്നില്ല. ഇന്ന് ഉച്ചയ്ക്കായിരുന്നു സംഭവം നടന്നത്. ഒരു മണിക്കൂറോളം നേരം സൈബര്‍ തട്ടിപ്പ് സംഘം വിദ്യാര്‍ത്ഥിയെ കുടുക്കാന്‍ ശ്രമിച്ചെങ്കിലും വലയില്‍ വീഴാതെ വിദ്യാര്‍ത്ഥി തട്ടിപ്പ് പൊളിക്കുകയായിരുന്നു.  

📲 വാർത്തകൾ WhatsApp-ൽ ലഭിക്കാൻ ചാനലിൽ ജോയിൻ ചെയ്യൂJoin
#cyber arrest#kerala

ബന്ധപ്പെട്ട വാർത്തകൾ

കൊച്ചിയിലെ ഡിജെ പാര്‍ട്ടികള്‍ നിയന്ത്രിക്കാനുള്ള പൊലീസ് നീക്കത്തിന് തിരിച്ചടി; ബാറുകള്‍ക്ക് നല്‍കിയ നോട്ടീസ് ഹൈക്കോടതി റദ്ദാക്കിവളർമതിയുടെ ജീവൻ അപകടത്തിൽ; എൽപിഎസ്ടി സമരം ജനാധിപത്യ അവകാശത്തിനു വേണ്ടിയുളള സമരം: വി ശിവൻകുട്ടികൊച്ചിയിലെ ഡിജെ പാര്‍ട്ടികള്‍ നിയന്ത്രിക്കാനുള്ള പൊലീസ് നീക്കത്തിന് തിരിച്ചടി; ബാറുകള്‍ക്ക് നല്‍കിയ നോട്ടീസ് ഹൈക്കോടതി റദ്ദാക്കിസാമ്പത്തിക തിരിമറി കേസ്; ബിഎൽഎം ചെയർമാൻ ആർ പ്രേം കുമാറിനെ അറസ്റ്റ് ചെയ്യാൻ അനുമതിജിഎന്‍എ കരാര്‍; മുഖ്യമന്ത്രി നേരിട്ട് ഇടപെട്ടത് നഗ്നമായ അഴിമതി: ജുഡീഷ്യല്‍ അന്വേഷണം വേണമെന്ന് പിണറായി വിജയൻവിരമിച്ച സർക്കാർ ഉദ്യോഗസ്ഥർക്കും തിരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം ബാധകമാക്കി കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷൻ
പൂർണ്ണ പേജ് കാണുക ›