{"vars":{"id": "89527:4990"}}

തനിക്കെതിരായ സൈബർ ആക്രമണം വിഡി സതീശന്റെ അറിവോടെ; ഹീനമായ വ്യക്തി അധിക്ഷേപമെന്ന് കെജെ ഷൈൻ
 

 

തനിക്കെതിരായ സൈബർ ആക്രമണങ്ങളിൽ പ്രതികരിച്ച് സിപിഎം നേതാവ് കെ ജെ ഷൈൻ ടീച്ചർ. ഹീനമായ വ്യക്തി അധിക്ഷേപമാണ് നടക്കുന്നത്. സമൂഹമാധ്യമങ്ങളിലും ചില മാധ്യമങ്ങളിലും തനിക്കെതിരെ നടക്കുന്ന പ്രചാരണങ്ങൾക്കെതിരെ മുഖ്യമന്ത്രിക്കും ഡിജിപിക്കും പരാതി നൽകിയെന്നും കെ ജെ ഷൈൻ പറഞ്ഞു

രാഹുൽ മാങ്കൂട്ടത്തിലിനെതിരായ ആരോപണങ്ങളിൽ നിന്ന് ശ്രദ്ധ തിരിക്കാൻ തന്നെ ഇരയാക്കി. ശൈലജ ടീച്ചർക്കെതിരെ പോലും സൈബർ ആക്രമണം നടന്നു. സ്ത്രീകളോടുള്ള കാഴ്ചപ്പാടിൽ മാറ്റം വന്നിട്ടില്ല. ആരെയും എങ്ങനെയും ആക്രമിക്കാമെന്ന രീതിയാണ്. സൈബർ ആക്രമണം പ്രതിപക്ഷ നേതാവ് വിഡി സതീശന്റെ അറിവോടെയാണെന്നും അവർ പറഞ്ഞു

വലതുപക്ഷ രാഷ്ട്രീയത്തിന് ജീർണത സംഭവിച്ചെന്നും കെജെ ഷൈൻ ടീച്ചർ പറഞ്ഞു. എന്തെങ്കിലും കേട്ടാൽ വീടിനകത്തേക്ക് തിരിച്ച് ഓടുന്നവരല്ല സ്ത്രീകളെന്ന് മനസ്സിലാക്കി നൽകണം. മനോവൈകൃതം ബാധിച്ച ഒരു പ്രായമുണ്ട്. നേർവഴിക്ക് നടത്താൻ ആരുമില്ലാത്ത ചിലയാളുകൾ യൂട്യൂബ് ചാനലിൽ വന്നിരുന്നത് എന്തെല്ലാമാണ് പറയുന്നത്. ഇത്തരക്കാരെ വെറുതെവിടില്ലെന്ന് കെ ജെ ഷൈൻ പറഞ്ഞു.