{"vars":{"id": "89527:4990"}}

കെജെ ഷൈനിനെതിരായ സൈബറാക്രമണം: കോൺഗ്രസ് നേതാവിന്റെ വീട്ടിൽ റെയ്ഡ്; മൊബൈൽ ഫോൺ പിടിച്ചെടുത്തു
 

 

സിപിഎം നേതാവ് കെജെ ഷൈനിനെതിരെ സമൂഹ മാധ്യമങ്ങളിൽ അധിക്ഷേപകരമായി പോസ്റ്റിട്ട കോൺഗ്രസ് നേതാവ് ഗോപാലകൃഷ്ണന്റെ വീട്ടിൽ പോലീസ് റെയ്ഡ്. സൈബർ അധിക്ഷേപത്തിന് ഉപയോഗിച്ചെന്ന് കരുതുന്ന മൊബൈൽ ഫോൺ പോലീസ് പിടിച്ചെടുത്തു

ഈ ഫോണിൽ നിന്നാണോ പോസ്റ്റ് ഇട്ടതെന്ന് സാങ്കേതിക പരിശോധനകളിലൂടെ ഉറപ്പ് വരുത്തുമെന്ന് പോലീസ് അറിയിച്ചു. അതേസമയം പരിശോധന സമയത്ത് ഗോപാലകൃഷ്ണൻ വീട്ടിലുണ്ടായിരുന്നില്ല

ഗോപാലകൃഷ്ണൻ ഒളിവിലാണെന്നാണ് സംശയിക്കുന്നത്. ചോദ്യം ചെയ്യലിന് ഹാജരാകാൻ ഇയാൾക്ക് നോട്ടീസ് നൽകുമെന്ന് പോലീസ് അറിയിച്ചു. ഷൈനിന്റെ പരാതിയിലാണ് പോലീസ് അന്വേഷണം