ഹോം › കേരളം

ഡിസിസിയുടെ കത്തിൽ ചർച്ച വേണ്ട; ഹൈക്കമാൻഡ് തീരുമാനം ഫൈനലാണ്: മുരളീധരൻ

By MJ Desk · 27 Oct 2024, 08:40 AM

പാലക്കാട്ടെ സ്ഥാനർഥിത്വം സംബന്ധിച്ച ഡിസിസിയുടെ കത്തിൽ ഇപ്പോൾ ചർച്ച വേണ്ടെന്ന് കെ മുരളീധരൻ. ഡിസിസി ഇക്കാര്യം നേരത്തെ സൂചിപ്പിച്ചിരുന്നു. തൃശ്ശൂരിലെ തെരഞ്ഞെടുപ്പ് കഴിയുമ്പോൾ തന്നെ ഇനി മത്സരിക്കാനില്ലെന്ന് വ്യക്തമാക്കിയതാണ്. സംസ്ഥാന കമ്മിറ്റി അംഗീകരിച്ച പേര് രാഹുൽ മാങ്കൂട്ടത്തിലിന്റേതാണ്. അതനുസരിച്ചാണ് അദ്ദേഹം മത്സരിക്കുന്നത് ഹൈക്കമാൻഡ് തീരുമാനം വന്നാൽ അത് ഫൈനലാണ്. കത്ത് എങ്ങനെ പുറത്തുവന്നു എന്ന് തനിക്കറിയില്ലെന്നും മുരളീധരൻ പറഞ്ഞു. ഈ കത്ത് നേരത്തെ ഡിസിസി തനിക്ക് അയച്ചു തന്നിരുന്നു. സ്ഥാനാർഥിയെ പ്രഖ്യാപിച്ചപ്പോൾ ഫോണിൽ നിന്ന് ഡിലീറ്റ് ചെയ്തു. പാർട്ടി പ്രവർത്തകരെ നിരാശപ്പെടുത്തുന്ന ഒരു തീരുമാനവും തന്റെ ഭാഗത്ത് നിന്നുണ്ടാകില്ല. അനാവശ്യ ചർച്ചയാണ് ഇപ്പോൾ നടക്കുന്നത്. അത്തരം ചർച്ചകൾ അവസാനിപ്പിച്ച് പാർട്ടി സ്ഥാനാർഥിയെ വിജയിപ്പിക്കാൻ ശ്രമിക്കണമെന്നും മുരളി ആവശ്യപ്പെട്ടു.

📲 വാർത്തകൾ WhatsApp-ൽ ലഭിക്കാൻ ചാനലിൽ ജോയിൻ ചെയ്യൂJoin
#k muraleedharan#palakkad election

ബന്ധപ്പെട്ട വാർത്തകൾ

വളർമതിയുടെ ജീവൻ അപകടത്തിൽ; എൽപിഎസ്ടി സമരം ജനാധിപത്യ അവകാശത്തിനു വേണ്ടിയുളള സമരം: വി ശിവൻകുട്ടികൊച്ചിയിലെ ഡിജെ പാര്‍ട്ടികള്‍ നിയന്ത്രിക്കാനുള്ള പൊലീസ് നീക്കത്തിന് തിരിച്ചടി; ബാറുകള്‍ക്ക് നല്‍കിയ നോട്ടീസ് ഹൈക്കോടതി റദ്ദാക്കിസാമ്പത്തിക തിരിമറി കേസ്; ബിഎൽഎം ചെയർമാൻ ആർ പ്രേം കുമാറിനെ അറസ്റ്റ് ചെയ്യാൻ അനുമതിജിഎന്‍എ കരാര്‍; മുഖ്യമന്ത്രി നേരിട്ട് ഇടപെട്ടത് നഗ്നമായ അഴിമതി: ജുഡീഷ്യല്‍ അന്വേഷണം വേണമെന്ന് പിണറായി വിജയൻവിരമിച്ച സർക്കാർ ഉദ്യോഗസ്ഥർക്കും തിരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം ബാധകമാക്കി കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷൻമട്ടന്നൂരിൽ അമ്മയെ കൊലപ്പെടുത്തിയ ശേഷം മകൻ ജീവനൊടുക്കി; ചോരയില്‍ മുങ്ങിയ നിലയിൽ മൃതദേഹങ്ങൾ
പൂർണ്ണ പേജ് കാണുക ›