മലപ്പുറം തിരുനാവായയിൽ യുവതിയും കുഞ്ഞും കിണറ്റിൽ മരിച്ച നിലയിൽ

മലപ്പുറം തിരുനാവായാ കൊടക്കലിൽ യുവതിയെയും മകളെയും കിണറ്റിൽ മരിച്ച നിലയിൽ കണ്ടെത്തി. ബന്തർകടവിൽ താമസിക്കുന്ന ഷഫീഖിന്റെ ഭാര്യ ആബിദ(33), മകൾ ഒന്നര വയസ്സുകാരി സഫ്ന ഫതൂൻ എന്നിവരുടെ
 

മലപ്പുറം തിരുനാവായാ കൊടക്കലിൽ യുവതിയെയും മകളെയും കിണറ്റിൽ മരിച്ച നിലയിൽ കണ്ടെത്തി. ബന്തർകടവിൽ താമസിക്കുന്ന ഷഫീഖിന്റെ ഭാര്യ ആബിദ(33), മകൾ ഒന്നര വയസ്സുകാരി സഫ്‌ന ഫതൂൻ എന്നിവരുടെ മൃതദേഹമാണ് കണ്ടെത്തിയത്.

വീടിനടുത്ത ആളൊഴിഞ്ഞ പറമ്പിലെ കിണറിലാണ് ഇന്ന് പുലർച്ചെ ഇവരുടെ മൃതദേഹങ്ങൾ കണ്ടത്. ഇവരെ കാണാതായതായി വ്യാഴാഴ്ച രാത്രി വീട്ടുകാർ തിരൂർ പോലീസിൽ പരാതി നൽകിയിരുന്നു. പുലർച്ചെ വീട്ടുകാരും നാട്ടുകാരും ചേർന്ന് നടത്തിയ തെരച്ചിലിൽ കിണറിന് സമീപത്ത് ചെരുപ്പ് കണ്ടെത്തി

കിണറിലിറങ്ങി നടത്തിയ തിരച്ചിലിലാണ് മൃതദേഹങ്ങൾ കണ്ടെത്തിയത്.