മുട്ടക്കറിയിൽ ചത്ത പുഴു; വാഗമണ്ണിലെ ഹോട്ടലിൽ നിന്നും ഭക്ഷണം കഴിച്ച ആറ് കുട്ടികൾ ആശുപത്രിയിൽ
 

 

ഇടുക്കി വാഗമണിൽ ഹോട്ടൽ ഭക്ഷണത്തിൽ ചത്ത പുഴുവിനെ കണ്ടെത്തി. വാഗമണ്ണിലെ വാഗാലാൻഡ് എന്ന ഹോട്ടലിൽ നിന്നും കഴിച്ച മുട്ടക്കറിയിലാണ് പുഴുവിനെ കണ്ടത്. ഭക്ഷണം കഴിച്ചതിനെ തുടർന്ന് ശാരീരിക അസ്വസ്ഥത നേരിട്ട ആറ് കുട്ടികളെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു

കോഴിക്കോട് ഗ്ലോബൽ ആർട്‌സ് ആൻഡ് സയൻസ് കോളജിലെ കുട്ടികളെയാണ് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. പുഴുവിനെ കണ്ട കാര്യം ഹോട്ടൽ അധികൃതരോട് പറഞ്ഞെങ്കിലും മോശം പെരുമാറ്റമാണ് ഇവരുടെ ഭാഗത്ത് നിന്നുണ്ടായതെന്ന് കുട്ടികൾക്കൊപ്പമുണ്ടായിരുന്ന അധ്യാപകൻ പറയുന്നു. സംഭവത്തിന് പിന്നാലെ ആരോഗ്യവകുപ്പും ഏലപ്പാറ പഞ്ചായത്തും ചേർന്ന് ഹോട്ടൽ അടച്ചുപൂട്ടി