ഹോം › കേരളം

കണ്ണൂരിലെ പിഞ്ചുകുഞ്ഞിന്റെ മരണം: കുഞ്ഞിനെ കിണറ്റിലിട്ടത് ബന്ധുവായ 12 വയസുകാരി

By MJ Desk · 18 Mar 2025, 03:24 PM

കണ്ണൂർ പാപ്പിനിശ്ശേരിയിൽ 4 മാസം പ്രായമുള്ള കുഞ്ഞിനെ കിണറ്റിൽ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തിൽ വഴിത്തിരിവ്. കുട്ടിയെ കൊലപ്പെടുത്തിയത് ബന്ധുവായ 12 വയസുകാരിയാണെന്ന് പോലീസ് അറിയിച്ചു. കൊല്ലപ്പെട്ട കുട്ടിയുടെ പിതൃസഹോദരിയുടെ മകളാണ് 12 വയസുകാരി. ഉറങ്ങിക്കിടന്ന കുഞ്ഞിനെ എടുത്തു കൊണ്ടുപോയി കിണറ്റിലേക്ക് വലിച്ചെറിയുകയായിരുന്നു മാതാപിതാക്കൾ മരിച്ച പെൺകുട്ടി കുഞ്ഞിന്റെ സംരക്ഷണയിലായിരുന്നു. പെൺകുട്ടി കുറ്റം സമ്മതിച്ചതായി പോലീസ് അറിയിച്ചു. പെൺകുട്ടിയെ ജുവനൈൽ ജസ്റ്റിസ് ബോർഡിന് മുന്നിൽ ഹാജരാക്കും. താമസ സ്ഥലത്തുള്ള കിണറ്റിലായിരുന്നു കുഞ്ഞിന്റെ മൃതദേഹം കണ്ടത് തമിഴ്‌നാട് സ്വദേശികളായ അക്കമ്മലു-മുത്തു ദമ്പതികളുടെ കുഞ്ഞാണ് മരിച്ചത്. വാടക ക്വാർട്ടേഴ്‌സിൽ താമസിക്കുന്ന ഇവരുടെ കുഞ്ഞിനെ ഇന്നലെ രാത്രിയോടെയാണ് കാണാതായത്. 12 മണിയോടെ മൃതദേഹം കണ്ടെത്തുകയായിരുന്നു.

📲 വാർത്തകൾ WhatsApp-ൽ ലഭിക്കാൻ ചാനലിൽ ജോയിൻ ചെയ്യൂJoin

ബന്ധപ്പെട്ട വാർത്തകൾ

പാൽ വില ലിറ്ററിന് 10 രൂപ കൂട്ടണമെന്ന് ആവശ്യം; സർക്കാരിന് കത്തുനൽകാൻ മിൽമഒരാഴ്ച കൊണ്ട് പരിഹരിക്കുമെന്ന് അന്ന് സതീശൻ പറഞ്ഞു, ഇപ്പോൾ എന്തായി?’; എൽ.പി.എസ്.ടി സമരത്തിൽ സർക്കാരിനെതിരെ ആഞ്ഞടിച്ച് എം.വി. ഗോവിന്ദൻഗ്യാനേഷ് കുമാറിനെതിരായ അന്വേഷണം; ലീ സീ ബീന്‍റെ സഹായിയുടെ മൊഴിയെടുത്ത് വിജിലൻസ്എൽ.പി.എസ്.ടി ഉദ്യോഗാർഥികളുടെ സമരത്തിനെതിരായ പൊലീസ് നടപടി; സർക്കാരിനെതിരായ സമരം ജനങ്ങളുടെ അവകാശമെന്ന് പ്രിയങ്ക ഗാന്ധിസർക്കാരിന് അടിച്ചമർത്താനാകില്ല; ഉദ്യോ​ഗാർഥികളെ പറഞ്ഞുപറ്റിക്കുന്നു: വളർമതി സമരപ്പന്തലിലെത്തിഅടൂർ പൊലീസ് സ്റ്റേഷൻ അതിക്രമം; ശ്രീനാദേവി കുഞ്ഞമ്മ അടക്കം 8 പേർക്കും മുൻകൂർ ജാമ‍്യം
പൂർണ്ണ പേജ് കാണുക ›