{"vars":{"id": "89527:4990"}}

രാഹുൽ ഗാന്ധിക്കെതിരായ വധഭീഷണി: പ്രിന്റു മഹാദേവനായി അന്വേഷണം തുടരുന്നു
 

 

സ്വകാര്യ ചാനൽ ചർച്ചക്കിടെ രാഹുൽ ഗാന്ധിക്കെതിരെ വധഭീഷണി മുഴക്കിയ ബിജെപി നേതാവ് പ്രിന്റു മഹാദേവനായി അന്വേഷണം തുടരുന്നു. ബിജെപി തൃശ്ശൂർ ജില്ലാ ഭാരവാഹികളുടെ വീടുകളിൽ പോലീസ് റെയ്ഡ് നടത്തി. ബിജെപി സംസ്ഥാന സമിതി അംഗം സുരേന്ദ്രൻ അയനിക്കുന്നത്തിന്റെ വീട്ടിലും സഹോദരൻ ഗോപിയുടെ വീട്ടിലുമാണ് പരിശോധന നടത്തിയത്

ചാനൽ ചർച്ചക്കിടെയാണ് പ്രിന്റു മഹാദേവൻ രാഹുൽ ഗാന്ധിക്കെതിരെ വധഭീഷണി മുഴക്കിയത്. പിന്നാലെ പേരാമംഗലം പോലീസ് ഇയാൾക്കെതിരെ കേസെടുക്കുകയായിരുന്നു. കെ എസ് യു ജില്ലാ പ്രസിഡന്റ് ഗോകുൽ ഗുരുവായൂർ നൽകിയ പരാതിയിലാണ് കേസ്

കൊലവിളി പ്രസംഗം, കലാപാഹ്വാനം, സമൂഹത്തിൽ വിദ്വേഷം പ്രചരിപ്പിക്കൽ എന്നീ വകുപ്പുകൾ ചുമത്തിയാണ് കേസ്. രാഹുൽ ഗാന്ധിയുടെ നെഞ്ചത്ത് വെടിയുണ്ട വീഴുമെന്നായിരുന്നു പ്രിന്റു മഹാദേവന്റെ ഭീഷണി.