നിസാമുദ്ദീൻ മതസമ്മേളനത്തില്‍ പങ്കെടുത്ത മലയാളി അധ്യാപകൻ പനിയെ തുടർന്ന് മരിച്ചു

ഡൽഹി നിസാമുദ്ദീനിൽ മതസമ്മേളനത്തിൽ പങ്കെടുത്ത മലയാളിയായ കോളജ് അധ്യാപകൻ പനി ബാധിച്ച് മരിച്ചു. പത്തനംതിട്ട കാതോലിക്കേറ്റ് കോളജ് മുൻ അധ്യാപകനായ ഡോ. സലീമാണ് മരിച്ചത്. പത്തനംതിട്ട സ്വദേശികളായ
 

ഡൽഹി നിസാമുദ്ദീനിൽ മതസമ്മേളനത്തിൽ പങ്കെടുത്ത മലയാളിയായ കോളജ് അധ്യാപകൻ പനി ബാധിച്ച് മരിച്ചു. പത്തനംതിട്ട കാതോലിക്കേറ്റ് കോളജ് മുൻ അധ്യാപകനായ ഡോ. സലീമാണ് മരിച്ചത്. പത്തനംതിട്ട സ്വദേശികളായ മൂന്ന് പേർ മതസമ്മേളനത്തിൽ പങ്കെടുത്തിരുന്നു. ഇതിൽ ഒരാളാണ് സലീം

നാല് ദിവസം മുമ്പാണ് സലീം പനിയെ തുടർന്ന് മരിച്ചത്. നിസാമുദ്ദീനിലെത്തുന്നതിന് മുമ്പ് ഇയാൾ സൗദി സന്ദർശിച്ചിരുന്നു. ഇവിടെ നിന്ന് ഡൽഹിയിലേക്ക് എത്തുകയായിരുന്നു.

ലോക്ക് ഡൗണിനെ തുടർന്ന് മൃതദേഹം നാട്ടിലെത്തിക്കാൻ സാധിക്കാത്തതിനാൽ ഡൽഹിയിൽ തന്നെ സംസ്‌കരിച്ചു. കഴിഞ്ഞ ദിവസമാണ് തബ് ലീഗിന്റെ സമ്മേളനത്തിൽ പങ്കെടുത്ത ഒമ്പത് പേർക്ക് കൊറോണ വൈറസ് സ്ഥിരീകരിച്ചതും ഇരുന്നൂറോളം പേരെ നിരീക്ഷണത്തിലാക്കിയതും.

ഞായറാഴ്ചയാണ് സലീം നിസാമുദ്ദീനിൽ എത്തിയത്. ചൊവ്വാഴ്ചയാണ് ഇയാൾ മരിച്ചത്. ഇദ്ദേഹത്തിന്റെ മരുമകനും ആനപ്പാറ സ്വദേശിയായ സുഹൃത്തുമാണ് സമ്മേളനത്തിൽ പങ്കെടുത്ത മറ്റ് രണ്ട് പേർ. ഇവർ നിരീക്ഷണത്തിൽ തുടരുകയാണ്.