ഡൽഹി വിദ്യാർഥികളെ നാട്ടിലെത്തിക്കാനുള്ള ട്രെയിൻ; കേരളം എൻ ഒ സി നൽകി

ഡൽഹിയിൽ കുടുങ്ങിക്കിടക്കുന്ന മലയാളി വിദ്യാർഥികളെ നാട്ടിലെത്തിക്കാനുള്ള ട്രെയിനിന് കേരളം എൻ ഒ സി നൽകി. ടിക്കറ്റ് നിരക്ക് യാത്രക്കാർ വഹിക്കണം. യാത്രക്കാരെ സ്റ്റേഷനിൽ എത്തിക്കാനുള്ള സൗകര്യം ഒരുക്കണമെന്ന്
 

ഡൽഹിയിൽ കുടുങ്ങിക്കിടക്കുന്ന മലയാളി വിദ്യാർഥികളെ നാട്ടിലെത്തിക്കാനുള്ള ട്രെയിനിന് കേരളം എൻ ഒ സി നൽകി. ടിക്കറ്റ് നിരക്ക് യാത്രക്കാർ വഹിക്കണം. യാത്രക്കാരെ സ്റ്റേഷനിൽ എത്തിക്കാനുള്ള സൗകര്യം ഒരുക്കണമെന്ന് കേരളം ഡൽഹി സർക്കാരിനോട് ആവശ്യപ്പെട്ടു

ഡൽഹിയിൽ നിന്നുള്ള പ്രത്യേക തീവണ്ടിയിൽ വിദ്യാർഥികൾക്ക് ടിക്കറ്റ് ലഭിക്കാൻ തടസ്സമേറെയുണ്ടായിരുന്നു. കൂടാതെ എസി വണ്ടിയുടെ ചെലവ് താങ്ങാനാകില്ലെന്നും ഇവർ അറിയിച്ചിരുന്നു. തുടർന്നാണ് നോൺ എസി ട്രെയിനിൽ വിദ്യാർഥികളെ തിരിച്ചെത്തിക്കാൻ സാധ്യത തേടിയത്.

ഡൽഹി ഹെൽപ് ഡസ്‌ക് വഴിയാണ് വിദ്യാർഥികളെ തിരിച്ചെത്തിക്കാനുള്ള കാര്യങ്ങൾ ഏകോപിപ്പിക്കുന്നത്. ഇതിന് വേണ്ടതെല്ലാം സംസ്ഥആനം ചെയ്യുമെന്ന് മുഖ്യമന്ത്രി ഇന്നലെ പറഞ്ഞിരുന്നു.