ശബരിമലയിലെ സ്വർണം അടിച്ചുമാറ്റിയതിൽ ദേവസ്വം ബോർഡിനും സർക്കാരിനും പങ്ക്: സതീശൻ
ശബരിമലയിൽ സ്വർണം അടിച്ചുമാറ്റിയെന്ന വിഷയത്തിൽ ദേവസ്വം ബോർഡിനും സർക്കാരിനും കൃത്യമായ പങ്കുണ്ടെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശൻ. ഇത് കോടിക്കണക്കിന് അയ്യപ്പ ഭക്തരെ ഞെട്ടിച്ചിരിക്കുന്ന വിഷയമാണ്. ശബരിമലയിലെ സ്വർണം കവർച്ച ചെയ്യപ്പെട്ടിരിക്കുന്നുവെന്നും സതീശൻ ആരോപിച്ചു
ശബരിമലയിൽ നിന്ന് സ്വർണം നഷ്ടപ്പെട്ടിട്ടുണ്ട് എന്നത് കൃത്യമാണ്. കിലോക്കണക്കിന് സ്വർണം അവിടെ നിന്ന് അടിച്ചുമാറ്റിയിട്ടുണ്ടെന്നും സതീശൻ പറഞ്ഞു. യാതൊരുവിധ നടപടിക്രമങ്ങളും പാലിക്കാതെയാണ് ഇത് കൊണ്ടുപോയിരിക്കുന്നത്.
ഹൈക്കോടതിയുടെ നിരീക്ഷണത്തിൽ മാത്രമേ ഇവിടെ നിന്ന് സാധനങ്ങൾ കൊണ്ടുപോകാൻ പാടുള്ളു. സ്വർണം പൂശണമെങ്കിൽ ആ അമ്പലത്തിന്റെ പരിസരത്ത് വെച്ച് തന്നെ പൂശണം. ഇത് പുറത്തേക്ക് കൊണ്ടുപോകാൻ പാടില്ല. സാധനം ചെന്നൈയിൽ എത്തിച്ചത് 39,40 ദിവസം കഴിഞ്ഞാണ്. 39 ദിവസവും ഈ സാധനം എവിടെയായിരുന്നു എന്ന് അന്വേഷിക്കണമെന്നും സതീശൻ ആവശ്യപ്പെട്ടു