ദേവീന്ദർ സിംഗിനെ സർവീസിൽ നിന്ന് പുറത്താക്കണമെന്ന് ജമ്മു കാശ്മീർ പോലീസ്

ജമ്മു കാശ്മീരിൽ ഹിസ്ബുൾ തീവ്രവാദികൾക്കൊപ്പം അറസ്റ്റിലായ ഡി എസ് പി ദേവീന്ദർ സിംഗിനെ പോലീസ് സർവീസിൽ നിന്ന് പുറത്താക്കണമെന്ന് ജമ്മു കാശ്മീർ പോലീസ്. ആഭ്യന്തര മന്ത്രാലയത്തിന് അയച്ച
 

ജമ്മു കാശ്മീരിൽ ഹിസ്ബുൾ തീവ്രവാദികൾക്കൊപ്പം അറസ്റ്റിലായ ഡി എസ് പി ദേവീന്ദർ സിംഗിനെ പോലീസ് സർവീസിൽ നിന്ന് പുറത്താക്കണമെന്ന് ജമ്മു കാശ്മീർ പോലീസ്. ആഭ്യന്തര മന്ത്രാലയത്തിന് അയച്ച കത്തിലാണ് ഇക്കാര്യം ആവശ്യപ്പെട്ടുന്നത്.

ദേവീന്ദർ സിംഗിന്റെ തീവ്രവാദ ബന്ധങ്ങൾ വ്യക്തമാണെന്ന് ചൂണ്ടിക്കാട്ടിയാണ് കത്തയച്ചിരിക്കുന്നത്. ദേവീന്ദർ സിംഗിന് ലഭിച്ച മെഡലുകൾ തിരിച്ചെടുക്കാനും പോലീസ് ശുപാർശ നൽകി. ഇയാളുടെ സ്ഥാനക്കയറ്റത്തിനുള്ള നടപടികൾ മരവിപ്പിച്ചതായി പോലീസ് അറിയിച്ചു.

ഡി എസ് പിക്കൊപ്പം യാത്ര ചെയ്തിരുന്ന തീവ്രവാദികൾ റിപബ്ലിക് ദിനത്തിൽ ഡൽഹിയിൽ ആക്രമണം പ്ലാൻ ചെയ്തിരുന്നതായി ഇന്റലിജൻസ് വൃത്തങ്ങൾ പറയുന്നു. തീവ്രവാദികളെ കാശ്മീരിൽ നിന്നും രക്ഷപ്പെടുത്തുന്നതിനായി 12 ലക്ഷം രൂപയാണ് ദേവീന്ദർ സിംഗ് കൈപ്പറ്റിയത്. ശനിയാഴ്ചയാണ് ഇയാൾ പോലീസിന്റെ പിടിയിലാകുന്നത്.