ഡിജിപി ലോക്‌നാഥ് ബെഹ്‌റ സ്വയം നിരീക്ഷണത്തിൽ പ്രവേശിച്ചു

സംസ്ഥാന പോലീസ് മേധാവി ലോക്നാഥ് ബെഹ്റ സ്വയം നിരീക്ഷണത്തിൽ പ്രവേശിച്ചു. കൊവിഡ് സ്ഥിരീകരിച്ച മലപ്പുറം ജില്ലാ കലക്ടർ കെ ഗോപാലകൃഷ്ണനുമായും എസ് പി അബ്ദുൽ കരീമുമായും സമ്പർക്കത്തിൽ
 

സംസ്ഥാന പോലീസ് മേധാവി ലോക്‌നാഥ് ബെഹ്‌റ സ്വയം നിരീക്ഷണത്തിൽ പ്രവേശിച്ചു. കൊവിഡ് സ്ഥിരീകരിച്ച മലപ്പുറം ജില്ലാ കലക്ടർ കെ ഗോപാലകൃഷ്ണനുമായും എസ് പി അബ്ദുൽ കരീമുമായും സമ്പർക്കത്തിൽ വന്നതിനെ തുടർന്നാണ് നടപടി

മുൻകരുതൽ നടപടിയുടെ ഭാഗമായിട്ടാണ് ഡിജിപി സ്വയം നിരീക്ഷണത്തിൽ പ്രവേശിച്ചത്. മലപ്പുറത്ത് കലക്ടറും എസ് പിക്കും പുറമെ സബ് കലക്ടർ, അസി കലക്ടർ എന്നിവർക്കും കൊവിഡ് സ്ഥിരീകരിച്ചിട്ടുണ്ട്. കലക്ടറേറ്റിലെ 22 ഉദ്യോഗസ്ഥർക്കും കൊവിഡ് ബാധ കണ്ടെത്തിയിട്ടുണ്ട്.