ബിനീഷ് കോടിയേരി മയക്കുമരുന്ന് കേസ് പ്രതിയെ വിളിച്ചത് മാർക്‌സിസം പഠിപ്പിക്കാനാണോ?; കെ മുരളീധരൻ എംപി

തിരുവനന്തപുരം: ബിനീഷ് കോടിയേരി മയക്കുമരുന്ന് കേസ് പ്രതി അനൂപ് മുഹമ്മദിനെ വിളിച്ചത് മാർക്സിസം പഠിപ്പിക്കാനാണോ എന്ന് കെ മുരളീധരൻ എംപി. പാർട്ടി സെക്രട്ടറിയും രണ്ട് മക്കളും പല
 

തിരുവനന്തപുരം: ബിനീഷ് കോടിയേരി മയക്കുമരുന്ന് കേസ് പ്രതി അനൂപ് മുഹമ്മദിനെ വിളിച്ചത് മാർക്‌സിസം പഠിപ്പിക്കാനാണോ എന്ന് കെ മുരളീധരൻ എംപി. പാർട്ടി സെക്രട്ടറിയും രണ്ട് മക്കളും പല വിവാദങ്ങളിലും ഉൾപ്പെടുന്നു. ബിനീഷ് കോടിയേരി പാർട്ടി പ്രവർത്തകൻ കൂടിയാണ്.അനൂപ് മുഹമ്മദിന് കടം കൊടുക്കാൻ മാത്രം സാമ്പത്തികം പാർട്ടി സെക്രട്ടറിയുടെ മകനുണ്ടോ എന്നും മുരളീധരൻ ചോദിച്ചു.

മോദിക്ക് എതിരെ പാർട്ടി നേതാക്കൾ ഒന്നും മിണ്ടുന്നില്ല. മകന്റെ പേര് കൂടി ആരോപിക്കപ്പെട്ടതിനാൽ കേന്ദ്ര ഏജൻസിയെ കൊണ്ട് മയക്കുമരുന്ന് കേസ് അന്വേഷിക്കാൻ കോടിയേരി മുൻകൈ എടുത്ത് സംസ്ഥാന സർക്കാരിനെ പ്രേരിപ്പിക്കണം.മയക്കുമരുന്ന് കേസ്, വെഞ്ഞാറമൂട് കേസ്, പൊന്ന്യം ബോബ് സ്‌ഫോടനം എന്നിവയിലും സർക്കാർ നടപടിയെടുക്കണമെന്നും മുരളീധരൻ.

വെഞ്ഞാറമൂട് സംഭവത്തിൽ ഡിവൈഎഫ്‌ഐ നേതാവ് റഹീം പ്രതികളെ തീരുമാനിക്കുന്ന അവസ്ഥയാണുള്ളത്. കോൺഗ്രസിന്റെ വനിതാ ജനപ്രതിനിധിയെ എന്തിനാണ് തടഞ്ഞത്? രണ്ട് ഗൂണ്ടാ സംഘങ്ങൾ തമ്മിലുള്ള ഏറ്റുമുട്ടലാണ് വെഞ്ഞാറമൂട് നടന്നതെന്നും കെ മുരളീധരൻ.