ഹോം › കേരളം

എറണാകുളത്തും ഡിജിറ്റല്‍ അറസ്റ്റ്; നഷ്ടമായത് നാല് കോടി 11 ലക്ഷം രൂപ: രണ്ട് പേര്‍ അറസ്റ്റിൽ

By News Desk · 01 Dec 2024, 08:53 PM

എറണാകുളത്ത് ഡിജിറ്റല്‍ അറസ്റ്റിന്റെ പേരില്‍ പണം തട്ടിയ രണ്ട് മലയാളികള്‍ അറസ്റ്റില്‍. വാഴക്കാല സ്വദേശി നല്‍കിയ പരാതിയിലാണ് അറസ്റ്റ്. വാഴക്കാല സ്വദേശിയില്‍ നിന്ന് നാല് കോടി രൂപ തട്ടിയെടുത്തതായാണ് പരാതി. വാഴക്കാല സ്വദേശി ബെറ്റി ജോസഫാണ് കേസിലെ പരാതിക്കാരി. കൊടുവള്ളി കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്നത് വലിയ സംഘമാണെന്നാണ് പൊലീസിന്റെ കണ്ടെത്തല്‍. ബെറ്റി ജോസഫിന്റെ പേരില്‍ ഡല്‍ഹി ഐസിഐസിഐ ബാങ്കില്‍ അക്കൗണ്ട് ഉണ്ടെന്നും ഈ അക്കൗണ്ട് സന്ദീപ് എന്നയാള്‍ ലഹരിക്കടത്തിന് ഉപയോഗിച്ചെന്നും പറഞ്ഞായിരുന്നു തട്ടിപ്പ്. കേസില്‍ നിന്നും ഒഴിവാക്കാന്‍ പണം നല്‍കണമെന്നാണ് സംഘം ആവശ്യപ്പെട്ടത്. ഇതേ തുടര്‍ന്ന് പരാതിക്കാരി പണം നല്‍കുകയായിരുന്നു. മൂന്ന് അക്കൗണ്ടുകളില്‍ നിന്നായി നാല് കോടി 11 ലക്ഷം രൂപയാണ് പരാതിക്കാരിക്ക് നഷ്ടമായത്. മുഹമ്മദ് മുഹസില്‍, മിഷാബ് എന്നിവരാണ് കേസില്‍ പിടിയിലായത്. ഇവര്‍ തട്ടിപ്പില്‍ ഇടനിലക്കാരായിരുന്നെന്ന് പൊലീസ് പറയുന്നു. ഇവരില്‍ ഇന്നും ഇനോവ ക്രിസ്റ്റയും ഒരു ലക്ഷം രൂപയും പിടിച്ചെടുത്തു. കേസിലെ മുഖ്യപ്രതി ഉടന്‍ പിടിയിലാകുമെന്ന് എറണാകുളം സൈബര്‍ പോലീസ് വ്യക്തമാക്കി. തട്ടിപ്പിനായി അക്കൗണ്ട് നല്‍കുന്നവര്‍ക്ക് 25000 രൂപ മുതല്‍ 30000 വരെ ലഭിക്കും. തട്ടിപ്പ് പണം എടിഎമ്മില്‍ നിന്നും പിന്‍വലിച്ച് നല്‍കുന്നതിന് കമ്മീഷനും സംഘം നല്‍കുന്നതായി പൊലീസ് അറിയിച്ചു.

📲 വാർത്തകൾ WhatsApp-ൽ ലഭിക്കാൻ ചാനലിൽ ജോയിൻ ചെയ്യൂJoin
#digital arrest#Ernakulam#kerala#kochi

ബന്ധപ്പെട്ട വാർത്തകൾ

കൊച്ചിയിലെ ഡിജെ പാര്‍ട്ടികള്‍ നിയന്ത്രിക്കാനുള്ള പൊലീസ് നീക്കത്തിന് തിരിച്ചടി; ബാറുകള്‍ക്ക് നല്‍കിയ നോട്ടീസ് ഹൈക്കോടതി റദ്ദാക്കിവളർമതിയുടെ ജീവൻ അപകടത്തിൽ; എൽപിഎസ്ടി സമരം ജനാധിപത്യ അവകാശത്തിനു വേണ്ടിയുളള സമരം: വി ശിവൻകുട്ടികൊച്ചിയിലെ ഡിജെ പാര്‍ട്ടികള്‍ നിയന്ത്രിക്കാനുള്ള പൊലീസ് നീക്കത്തിന് തിരിച്ചടി; ബാറുകള്‍ക്ക് നല്‍കിയ നോട്ടീസ് ഹൈക്കോടതി റദ്ദാക്കിസാമ്പത്തിക തിരിമറി കേസ്; ബിഎൽഎം ചെയർമാൻ ആർ പ്രേം കുമാറിനെ അറസ്റ്റ് ചെയ്യാൻ അനുമതിജിഎന്‍എ കരാര്‍; മുഖ്യമന്ത്രി നേരിട്ട് ഇടപെട്ടത് നഗ്നമായ അഴിമതി: ജുഡീഷ്യല്‍ അന്വേഷണം വേണമെന്ന് പിണറായി വിജയൻവിരമിച്ച സർക്കാർ ഉദ്യോഗസ്ഥർക്കും തിരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം ബാധകമാക്കി കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷൻ
പൂർണ്ണ പേജ് കാണുക ›