ഹോം › കേരളം

ദിലീപിന്റെ വിഐപി ദർശനം: ഇത്തരം ആളുകൾക്ക് എന്ത് പ്രത്യേകതയാണുള്ളതെന്ന് ഹൈക്കോടതി

By MJ Desk · 12 Dec 2024, 12:30 PM

നടൻ ദിലീപിന്റെ ശബരിമല ദർശനത്തിൽ ദേവസ്വം ബോർഡിനെതിരെ രൂക്ഷവിമർശനവുമായി ഹൈക്കോടതി. ദിലീപിനായി മറ്റ് ഭക്തരെ തടഞ്ഞത് വിമർശിച്ച കോടതി എന്ത് പ്രത്യേക പരിഗണനയാണ് ഇത്തരം ആളുകൾക്കുള്ളതെന്നും വിഷയം ഗൗരവതരമാണെന്നും വ്യക്തമാക്കി ഹരിവരാസനം പാടി നടയടയ്ക്കുന്ന നേരത്താണ് ദിലീപും സഹോദരനും ദിലീപിന്റെ മാനേജർ അപ്പുണ്ണിയും സന്നിധാനത്ത് ദർശനം നടത്തിയത്. ഇവർക്ക് ദർശനം നടത്തുന്നതിനായി മുൻനിരയിലുണ്ടായ ഭക്തരെ തടഞ്ഞിരുന്നു. പത്ത് മിനിറ്റിലേറെ മുൻനിരയിൽ തന്നെ ദർശനം നടത്തിയ ദിലീപ് മറ്റ് ഭക്തരുടെ ദർശനത്തിനും ക്യൂ നീങ്ങുന്നതിനും തടസ്സം സൃഷ്ടിച്ചെന്നാണ് ആരോപണം ഇതിന്റെ ദൃശ്യങ്ങൾ പരിശോധിച്ച കോടതി ഭക്തരെ തടയാൻ ആരാണ് അനുവാദം നൽകിയതെന്നും ചോദിച്ചു. ഹരിവരാസനും പാടി നട അടയ്ക്കുന്ന സമയം എന്നത് ആ ദിവസത്തെ ദർശനം ലഭിക്കുന്ന അവസാന സമയമാണ്. എന്തടിസ്ഥാനത്തിൽ ഒന്നാംനിര ബ്ലോക്ക് ആക്കിവെച്ചു. എന്തിന് മറ്റ് ഭക്തർക്ക് മാർഗതടസ്സമുണ്ടാക്കിയെന്നും കോടതി ചോദിച്ചു.

📲 വാർത്തകൾ WhatsApp-ൽ ലഭിക്കാൻ ചാനലിൽ ജോയിൻ ചെയ്യൂJoin
#dileep#high court

ബന്ധപ്പെട്ട വാർത്തകൾ

വളർമതിയുടെ ജീവൻ അപകടത്തിൽ; എൽപിഎസ്ടി സമരം ജനാധിപത്യ അവകാശത്തിനു വേണ്ടിയുളള സമരം: വി ശിവൻകുട്ടികൊച്ചിയിലെ ഡിജെ പാര്‍ട്ടികള്‍ നിയന്ത്രിക്കാനുള്ള പൊലീസ് നീക്കത്തിന് തിരിച്ചടി; ബാറുകള്‍ക്ക് നല്‍കിയ നോട്ടീസ് ഹൈക്കോടതി റദ്ദാക്കിസാമ്പത്തിക തിരിമറി കേസ്; ബിഎൽഎം ചെയർമാൻ ആർ പ്രേം കുമാറിനെ അറസ്റ്റ് ചെയ്യാൻ അനുമതിജിഎന്‍എ കരാര്‍; മുഖ്യമന്ത്രി നേരിട്ട് ഇടപെട്ടത് നഗ്നമായ അഴിമതി: ജുഡീഷ്യല്‍ അന്വേഷണം വേണമെന്ന് പിണറായി വിജയൻവിരമിച്ച സർക്കാർ ഉദ്യോഗസ്ഥർക്കും തിരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം ബാധകമാക്കി കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷൻമട്ടന്നൂരിൽ അമ്മയെ കൊലപ്പെടുത്തിയ ശേഷം മകൻ ജീവനൊടുക്കി; ചോരയില്‍ മുങ്ങിയ നിലയിൽ മൃതദേഹങ്ങൾ
പൂർണ്ണ പേജ് കാണുക ›