ഹോം › കേരളം

അതൃപ്തിയൊക്കെ ഒഴിവാക്കി; സന്ദീപ് വാര്യരെ ഷാൾ അണിയിച്ച് സ്വീകരിച്ച് കെ മുരളീധരൻ

By MJ Desk · 18 Nov 2024, 12:05 PM

ബിജെപി വിട്ട് കോൺഗ്രസിലെത്തിയ സന്ദീപ് വാര്യരെ ഷാൾ അണിയിച്ച് സ്വീകരിച്ച് മുതിർന്ന കോൺഗ്രസ് നേതാവ് കെ മുരളീധരൻ. ഇരു നേതാക്കളും ഇന്ന് ഒരേ വേദി പങ്കിടുകയും ചെയ്തു. സന്ദീപ് വാര്യർ കോൺഗ്രസിൽ ചേർന്നതിന് പിന്നാലെ പരോക്ഷ വിമർശനമുന്നയിച്ച് മുരളീധരൻ രംഗത്തുവന്നിരുന്നു. വെറുപ്പിന്റെ ഫാക്ടറി വിട്ട് താൻ സ്‌നേഹത്തിന്റെ കടയിലേക്ക് വന്നുവെന്ന സന്ദീപ് വാര്യരുടെ പ്രസ്താവനയിൽ ഇനി അടുത്ത തെരഞ്ഞെടുപ്പ് വരുമ്പോൾ വെറുപ്പിന്റെ ഫാക്ടറിയിലേക്ക് തിരികെ പോകരുതെന്ന് മുരളീധരൻ പ്രതികരിച്ചിരുന്നു. പിന്നാലെയാണ് ഇരുവരും ഇന്ന് നേരിൽ കണ്ടതും ഒരു വേദി പങ്കിട്ടതും. ശ്രീകൃഷ്ണപുരം പഞ്ചായത്ത് മൾട്ടിപർപ്പസ് സൊസൈറ്റിയുടെ പരിപാടിയിലാണ് ഇരുവരും ഒന്നിച്ച് എത്തിയത്. സന്ദീപിനെ മുരളീധരൻ ഷാൾ അണിയിച്ച് സ്വീകരിച്ചത് അപ്രതീക്ഷിതമായിരുന്നു. ഈ മഞ്ഞുരുകലിനെ കയ്യടികളോടെയാണ് ഒപ്പമുണ്ടായിരുന്ന നേതാക്കളും പ്രവർത്തകരും ഏറ്റെടുത്തത്.

📲 വാർത്തകൾ WhatsApp-ൽ ലഭിക്കാൻ ചാനലിൽ ജോയിൻ ചെയ്യൂJoin
#k muraleedharan#sandeep varier

ബന്ധപ്പെട്ട വാർത്തകൾ

വളർമതിയുടെ ജീവൻ അപകടത്തിൽ; എൽപിഎസ്ടി സമരം ജനാധിപത്യ അവകാശത്തിനു വേണ്ടിയുളള സമരം: വി ശിവൻകുട്ടികൊച്ചിയിലെ ഡിജെ പാര്‍ട്ടികള്‍ നിയന്ത്രിക്കാനുള്ള പൊലീസ് നീക്കത്തിന് തിരിച്ചടി; ബാറുകള്‍ക്ക് നല്‍കിയ നോട്ടീസ് ഹൈക്കോടതി റദ്ദാക്കിസാമ്പത്തിക തിരിമറി കേസ്; ബിഎൽഎം ചെയർമാൻ ആർ പ്രേം കുമാറിനെ അറസ്റ്റ് ചെയ്യാൻ അനുമതിജിഎന്‍എ കരാര്‍; മുഖ്യമന്ത്രി നേരിട്ട് ഇടപെട്ടത് നഗ്നമായ അഴിമതി: ജുഡീഷ്യല്‍ അന്വേഷണം വേണമെന്ന് പിണറായി വിജയൻവിരമിച്ച സർക്കാർ ഉദ്യോഗസ്ഥർക്കും തിരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം ബാധകമാക്കി കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷൻമട്ടന്നൂരിൽ അമ്മയെ കൊലപ്പെടുത്തിയ ശേഷം മകൻ ജീവനൊടുക്കി; ചോരയില്‍ മുങ്ങിയ നിലയിൽ മൃതദേഹങ്ങൾ
പൂർണ്ണ പേജ് കാണുക ›