ഹോം › കേരളം

ദിവ്യക്ക് തെറ്റ് പറ്റി, അത് തിരുത്തും; പാലക്കാട്ടെ റെയ്ഡിന്റെ സംവിധായകൻ ഷാഫിയെന്നും എംവി ഗോവിന്ദൻ

By MJ Desk · 08 Nov 2024, 10:43 AM

പി പി ദിവ്യക്ക് തെറ്റ് പറ്റിയെന്നും ആ തെറ്റ് തിരുത്തി മുന്നോട്ടു പോകുമെന്നും സിപിഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദൻ. കേഡറെ കൊല്ലാനല്ല, തിരുത്താനാണ് ശ്രമിക്കുന്നത്. ദിവ്യക്കെതിരായ നടപടികൾ ജില്ലാ കമ്മിറ്റി എടുക്കും. അതിനെ കുറിച്ച് ജില്ലാ കമ്മിറ്റി തന്നെ വിശദീകരിക്കും തുടക്കം മുതൽ എഡിഎമ്മിന്റെ കുടുംബത്തിനൊപ്പമാണ് സിപിഎം. കോടതിയിൽ എഡിഎമ്മിനെതിരെ പറയുന്നത് ദിവ്യയുടെ വ്യക്തിപരമായ കാര്യമാണ്. പാലക്കാട് റെയ്ഡ് നടത്തും മുമ്പ് നടപടിക്രമം പാലിച്ചില്ലെന്ന കലക്ടറുടെ റിപ്പോർട്ടിനെ എംവി ഗോവിന്ദൻ വിമർശിച്ചു. നടപടിക്രമം പാലിക്കേണ്ടത് അവരുടെ ഉത്തരവാദിത്തമാണെന്ന് അദ്ദേഹം പറഞ്ഞു ഷാഫി പറമ്പിലിന്റെ നാടകവും കൂടി ചേർന്നതാണ് റെയ്ഡ്. ഷാഫി തന്നെയാണ് ഇതിന്റെ സംവിധായകൻ. എല്ലാവരുടെയും ശ്രദ്ധ പെട്ടിയിൽ അല്ലെ ഇപ്പോ. രാഹുൽ കയറി പോയ വാഹനവും പെട്ടി കയറ്റിയ വാഹനവും വേറെയാണ് എന്ന കാര്യം പുറത്തുവന്നതോടെ ചിത്രം മാറിയില്ലെയന്നും എംവി ഗോവിന്ദൻ ചോദിച്ചു.

📲 വാർത്തകൾ WhatsApp-ൽ ലഭിക്കാൻ ചാനലിൽ ജോയിൻ ചെയ്യൂJoin
#mv govindan

ബന്ധപ്പെട്ട വാർത്തകൾ

വളർമതിയുടെ ജീവൻ അപകടത്തിൽ; എൽപിഎസ്ടി സമരം ജനാധിപത്യ അവകാശത്തിനു വേണ്ടിയുളള സമരം: വി ശിവൻകുട്ടികൊച്ചിയിലെ ഡിജെ പാര്‍ട്ടികള്‍ നിയന്ത്രിക്കാനുള്ള പൊലീസ് നീക്കത്തിന് തിരിച്ചടി; ബാറുകള്‍ക്ക് നല്‍കിയ നോട്ടീസ് ഹൈക്കോടതി റദ്ദാക്കിസാമ്പത്തിക തിരിമറി കേസ്; ബിഎൽഎം ചെയർമാൻ ആർ പ്രേം കുമാറിനെ അറസ്റ്റ് ചെയ്യാൻ അനുമതിജിഎന്‍എ കരാര്‍; മുഖ്യമന്ത്രി നേരിട്ട് ഇടപെട്ടത് നഗ്നമായ അഴിമതി: ജുഡീഷ്യല്‍ അന്വേഷണം വേണമെന്ന് പിണറായി വിജയൻവിരമിച്ച സർക്കാർ ഉദ്യോഗസ്ഥർക്കും തിരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം ബാധകമാക്കി കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷൻമട്ടന്നൂരിൽ അമ്മയെ കൊലപ്പെടുത്തിയ ശേഷം മകൻ ജീവനൊടുക്കി; ചോരയില്‍ മുങ്ങിയ നിലയിൽ മൃതദേഹങ്ങൾ
പൂർണ്ണ പേജ് കാണുക ›