ഹോം › കേരളം

ഗാർഹിക പീഡന വിവരങ്ങൾ ദിവ്യശ്രീ കൗൺസിലിംഗിൽ പറഞ്ഞു; വൈകിട്ട് വീട്ടിലെത്തി അരും കൊല

By MJ Desk · 22 Nov 2024, 12:28 PM

കരിവെള്ളൂർ പലിയേരിക്കൊവ്വൽ സ്വദേശിയും വനിതാ സിവിൽ പോലീസ് ഓഫീസറുമായ പി ദിവ്യശ്രീയെ(35) ഭർത്താവ് കെ രാജേഷ് കൊലപ്പെടുത്തിയത് ഗാർഹിക പീഡന വിവരങ്ങൾ കൗൺസിലിംഗിൽ പറഞ്ഞതിന്റെ ദേഷ്യത്തിന്. ചോദ്യം ചെയ്യലിലാണ് രാജേഷ് പോലീസിനോട് ഇക്കാര്യം പറഞ്ഞത്. ഏഴ് ലക്ഷം രൂപ രാജേഷ് ധൂർത്തടിച്ചെന്ന് ദിവ്യശ്രീ പറഞ്ഞതും പ്രകോപനത്തിന് കാരണമായി കുടുംബപ്രശ്‌നത്തെ തുടർന്ന് ഇരുവരും മാറി താമസിക്കുകയായിരുന്നു. ഇന്നലെ കുടുംബ കോടതിയിൽ സിറ്റിംഗ് ഉണ്ടായിരുന്നു. സിറ്റിംഗിലാണ് ഗാർഹിക പീഡന വിവരങ്ങൾ ദിവ്യശ്രീ വെളിപ്പെടുത്തിയത്. ഇതിന് പിന്നാലെ വൈകുന്നേരം ദിവ്യശ്രീയുടെ വീട്ടിലെത്തിയ രാജേഷ് ബഹളമുണ്ടാക്കുകയും കൊടുവാള് കൊണ്ട് ദിവ്യശ്രീയെ ദേഹമാസകലം വെട്ടുകയുമായിരുന്നു തടയാൻ ശ്രമിച്ച പിതാവ് കെ വാസുവിനും വെട്ടേറ്റു. നിലവിളിച്ച് ഇറങ്ങിയോടിയ ദിവ്യശ്രീ ഗേറ്റിന് മുന്നിൽ കുഴഞ്ഞുവീണു. നാട്ടുകാർ ഓടിക്കൂടി ഇവരെ പയ്യന്നൂരിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. രാജേഷിനെ പുതിയതെരുവിലെ ബാറിൽ നിന്നാണ് പോലീസ് പിടികൂടിയത്‌

📲 വാർത്തകൾ WhatsApp-ൽ ലഭിക്കാൻ ചാനലിൽ ജോയിൻ ചെയ്യൂJoin
#divyashree#karivellur#murder

ബന്ധപ്പെട്ട വാർത്തകൾ

വളർമതിയുടെ ജീവൻ അപകടത്തിൽ; എൽപിഎസ്ടി സമരം ജനാധിപത്യ അവകാശത്തിനു വേണ്ടിയുളള സമരം: വി ശിവൻകുട്ടികൊച്ചിയിലെ ഡിജെ പാര്‍ട്ടികള്‍ നിയന്ത്രിക്കാനുള്ള പൊലീസ് നീക്കത്തിന് തിരിച്ചടി; ബാറുകള്‍ക്ക് നല്‍കിയ നോട്ടീസ് ഹൈക്കോടതി റദ്ദാക്കിസാമ്പത്തിക തിരിമറി കേസ്; ബിഎൽഎം ചെയർമാൻ ആർ പ്രേം കുമാറിനെ അറസ്റ്റ് ചെയ്യാൻ അനുമതിജിഎന്‍എ കരാര്‍; മുഖ്യമന്ത്രി നേരിട്ട് ഇടപെട്ടത് നഗ്നമായ അഴിമതി: ജുഡീഷ്യല്‍ അന്വേഷണം വേണമെന്ന് പിണറായി വിജയൻവിരമിച്ച സർക്കാർ ഉദ്യോഗസ്ഥർക്കും തിരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം ബാധകമാക്കി കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷൻമട്ടന്നൂരിൽ അമ്മയെ കൊലപ്പെടുത്തിയ ശേഷം മകൻ ജീവനൊടുക്കി; ചോരയില്‍ മുങ്ങിയ നിലയിൽ മൃതദേഹങ്ങൾ
പൂർണ്ണ പേജ് കാണുക ›