ഡോളർ കടത്തിയ കേസ്: ശിവശങ്കറെ ഫെബ്രുവരി 9 വരെ റിമാൻഡ് ചെയ്തു

വിദേശത്തേക്ക് ഡോളർ കടത്തിയ കേസിൽ എം ശിവശങ്കറെ അടുത്ത മാസം 9ാം തീയതി വരെ റിമാൻഡ് ചെയ്തു. കേസിൽ ശിവശങ്കർ ജാമ്യാപേക്ഷ സമർപ്പിച്ചിട്ടുണ്ട്. ഇത് അടുത്ത തിങ്കളാഴ്ച
 

വിദേശത്തേക്ക് ഡോളർ കടത്തിയ കേസിൽ എം ശിവശങ്കറെ അടുത്ത മാസം 9ാം തീയതി വരെ റിമാൻഡ് ചെയ്തു. കേസിൽ ശിവശങ്കർ ജാമ്യാപേക്ഷ സമർപ്പിച്ചിട്ടുണ്ട്. ഇത് അടുത്ത തിങ്കളാഴ്ച കോടതി പരിഗണിക്കും. കഴിഞ്ഞാഴ്ചയാണ് ശിവശങ്കറെ കേസിൽ കസ്റ്റംസ് അറസ്റ്റ് ചെയ്തത്

യുഎഇ കോൺസുലേറ്റ് മുൻ ചീഫ് അക്കൗണ്ട് ഓഫീസർ ഖാലിദ് വിദേശത്തേക്ക് ഡോളർ കടത്തിയ കേസിലാണ് നടപടി. 15 കോടി രൂപയുടെ ഡോളർ കടത്തിയതിൽ ശിവശങ്കറിനും പങ്കുണ്ടെന്നാണ് കസ്റ്റംസ് ആരോപിക്കുന്നത്.