ഡോളർ കടത്ത്: യുഎഇ കോൺസുലേറ്റിലെ ഡ്രൈവർമാരെ ഇന്ന് ചോദ്യം ചെയ്യും

ഡോളർ കടത്ത് കേസിൽ യുഎഇ കോൺസുലേറ്റിലെ ഡ്രൈവർമാരുടെ മൊഴി ഇന്ന് രേഖപ്പെടുത്തും. കോൺസുൽ ജനറലിന്റെയും അറ്റാഷെയുടെയും ഡ്രൈവർമാരെ കൊച്ചിയിലെ കസ്റ്റംസ് പ്രിവന്റീവ് ഓഫീസിലേക്ക് വിളിപ്പിച്ചിട്ടുണ്ട് കമ്മീഷനായി ലഭിച്ച
 

ഡോളർ കടത്ത് കേസിൽ യുഎഇ കോൺസുലേറ്റിലെ ഡ്രൈവർമാരുടെ മൊഴി ഇന്ന് രേഖപ്പെടുത്തും. കോൺസുൽ ജനറലിന്റെയും അറ്റാഷെയുടെയും ഡ്രൈവർമാരെ കൊച്ചിയിലെ കസ്റ്റംസ് പ്രിവന്റീവ് ഓഫീസിലേക്ക് വിളിപ്പിച്ചിട്ടുണ്ട്

കമ്മീഷനായി ലഭിച്ച പണം കോൺസുലേറ്റ് വാഹനത്തിലാണ് വിമാനത്താവളത്തിലേക്ക് കൊണ്ടുപോയതെന്ന് സ്വപ്‌ന സുരേഷ് മൊഴി നൽകിയിരുന്നു. ഇത് വ്യക്തമാകുന്നതിനായാണ് ഡ്രൈവർമാരെ ചോദ്യം ചെയ്യാനായി വിളിപ്പിച്ചിരിക്കുന്നത്.