{"vars":{"id": "89527:4990"}}

കോടതി നടപടികളെ വളച്ചൊടിച്ച് റിപ്പോർട്ട് ചെയ്യരുത്; മാധ്യമങ്ങൾക്ക് മുന്നറിയിപ്പുമായി ജഡ്ജി ഹണി എം വർഗീസ്
 

 

നടി ആക്രമിക്കപ്പെട്ട കേസിൽ കോടതി നടപടികളെ കുറിച്ച് വളച്ചൊടിച്ചുള്ള വാർത്തകൾ പ്രസിദ്ധീകരിക്കുന്നതിനെതിരെ എറണാകുളം പ്രിൻസിപ്പൽ സെഷൻസ് കോടതി ജഡ്ജി ഹണി എം വർഗീസ്. കോടതി നടപടികൾ ആരംഭിച്ചയുടൻ മാധ്യമങ്ങൾക്കും അഭിഭാഷകർക്കും ജഡ്ജി മുന്നറിയിപ്പ് നൽകി. കോടതിയെ മോശമായി ചിത്രീകരിക്കുന്നത് കോടതിയലക്ഷ്യ നടപടികൾക്ക് കാരണമാകുമെന്ന് ജഡ്ജ് വ്യക്തമാക്കി

തന്നെ കുറിച്ച് വ്യക്തിപരമായി വരുന്ന ലേഖനങ്ങളിൽ തനിക്ക് പ്രശ്‌നമില്ല. ഹണി എം വർഗീസിന്റെ ഭൂതവും ഭാവിയുമൊക്കെ നിങ്ങൾ പരിശോധിച്ചോളൂ. എന്നാൽ കോടതി നടപടികളെ വളച്ചൊടിച്ചുള്ള റിപ്പോർട്ടിംഗുകൾ ഗൗരവമായി കൈകാര്യം ചെയ്യും

കേസിന്റെ കോടതി നടപടികൾ റെക്കോർഡ് ചെയ്യുകയോ മറ്റൊരിടത്തേക്ക് കൈമാറ്റം ചെയ്യുകയോ ചെയ്യുന്നവർക്കെതിരെ നടപടി സ്വീകരിക്കുമെന്നും ജഡ്ജി പറഞ്ഞു. കേസിൽ സുനിയടക്കമുള്ള ആറ് പ്രതികളെ കുറ്റക്കാരായി കഴിഞ്ഞ ദിവസം കണ്ടെത്തിയ കോടതി ദിലീപ് അടക്കമുള്ള നാല് പ്രതികളെ വെറുതെവിട്ടിരുന്നു. ഇത് വലിയ രീതിയിൽ ചർച്ചയായതിനെ തുടർന്നാണ് ജഡ്ജിയുടെ മുന്നറിയിപ്പ്.