ഹോം › കേരളം

അടുത്ത ഇലക്ഷന് വെറുപ്പിന്റെ കടയിലേക്ക് വീണ്ടും പോകരുത്; സന്ദീപിനെതിരെ ഒളിയമ്പുമായി മുരളീധരൻ

By MJ Desk · 16 Nov 2024, 02:55 PM

സന്ദീപ് വാര്യർ കോൺഗ്രസിലെത്തിയത് നല്ല കാര്യമെന്ന് മുതിർന്ന കോൺഗ്രസ് നേതാവ് കെ മുരളീധരൻ. രണ്ടാഴ്ച മുൻപ് സന്ദീപ് പാർട്ടിയിലേക്ക് വന്നിരുന്നുവെങ്കിൽ വയനാട്ടിൽ പ്രിയങ്ക ഗാന്ധിയുടെ പ്രചാരണത്തിന് പോകാമായിരുന്നു. കാരണം അത്രയേറെ അദ്ദേഹം രാഹുലിനെ വിമർശിച്ചയാളാണെന്ന് കെ മുരളീധരൻ പറഞ്ഞു. രാഹുൽ ഗാന്ധി ഭാരത് ജോഡോ യാത്ര നടത്തിയപ്പോൾ സന്ദീപ് അന്ന് പറഞ്ഞത് കാശ്മീരിലേക്കല്ല ആൻഡമാൻ നിക്കോബാറിലേക്കാണ് യാത്ര നടത്തേണ്ടത് എന്നാണ്. അവിടെ സവർക്കറെ തടവിൽ പാർപ്പിച്ച മുറിയിൽ പോയി നമസ്‌കരിച്ച് ക്ഷമാപണം നടത്തണമെന്നായിരുന്നു അന്ന് അദ്ദേഹം പറഞ്ഞിരുന്നത്. അങ്ങിനെയുള്ള സന്ദീപ് വാര്യർ രണ്ടാഴ്ച മുൻപ് വയനാട്ടിൽ പ്രിയങ്ക ഗാന്ധിയ്ക്ക് വേണ്ടി പ്രചാരണം നടത്തിയിരുന്നുവെങ്കിൽ രാഹുൽ ഗാന്ധിയോട് ചെയ്ത തെറ്റിന് ക്ഷമാപണം ആകുമായിരുന്നു. മറ്റ് പല പാർട്ടികളും നോക്കി നടക്കാതെ സന്ദീപ് ഇപ്പോൾ കോൺഗ്രസിലേക്ക് വന്നു, അത് നല്ല കാര്യമാണ്. സ്വാഗതം ചെയ്യുന്നു. ഈ സ്‌നേഹത്തിന്റെ കടയിലെ മെമ്പർഷിപ്പ് സന്ദീപ് എന്നും നിലനിർത്തണം, അല്ലാതെ അടുത്ത അസംബ്ലി ഇലക്ഷന്റെ സമയത്ത് വെറുപ്പിന്റെ കടയിൽ വീണ്ടും മെമ്പർഷിപ്പ് എടുക്കാൻ പോകരുത് മുരളിധരൻ വ്യക്തമാക്കി.  

📲 വാർത്തകൾ WhatsApp-ൽ ലഭിക്കാൻ ചാനലിൽ ജോയിൻ ചെയ്യൂJoin
#k muraleedharan#sandeep varier

ബന്ധപ്പെട്ട വാർത്തകൾ

വളർമതിയുടെ ജീവൻ അപകടത്തിൽ; എൽപിഎസ്ടി സമരം ജനാധിപത്യ അവകാശത്തിനു വേണ്ടിയുളള സമരം: വി ശിവൻകുട്ടികൊച്ചിയിലെ ഡിജെ പാര്‍ട്ടികള്‍ നിയന്ത്രിക്കാനുള്ള പൊലീസ് നീക്കത്തിന് തിരിച്ചടി; ബാറുകള്‍ക്ക് നല്‍കിയ നോട്ടീസ് ഹൈക്കോടതി റദ്ദാക്കിസാമ്പത്തിക തിരിമറി കേസ്; ബിഎൽഎം ചെയർമാൻ ആർ പ്രേം കുമാറിനെ അറസ്റ്റ് ചെയ്യാൻ അനുമതിജിഎന്‍എ കരാര്‍; മുഖ്യമന്ത്രി നേരിട്ട് ഇടപെട്ടത് നഗ്നമായ അഴിമതി: ജുഡീഷ്യല്‍ അന്വേഷണം വേണമെന്ന് പിണറായി വിജയൻവിരമിച്ച സർക്കാർ ഉദ്യോഗസ്ഥർക്കും തിരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം ബാധകമാക്കി കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷൻമട്ടന്നൂരിൽ അമ്മയെ കൊലപ്പെടുത്തിയ ശേഷം മകൻ ജീവനൊടുക്കി; ചോരയില്‍ മുങ്ങിയ നിലയിൽ മൃതദേഹങ്ങൾ
പൂർണ്ണ പേജ് കാണുക ›