ഹോം › കേരളം

നടന്റെ പേര് എങ്ങനെ പുറത്തുവന്നുവെന്ന് അറിയില്ല; ഒരാൾ കാരണം സിനിമ ക്രൂശിക്കപ്പെടരുത്: വിൻസി

By MJ Desk · 17 Apr 2025, 12:24 PM

സിനിമാ സെറ്റിൽ ലഹരി ഉപയോഗിച്ച് മോശമായി പെരുമാറിയതിനെ തുടർന്ന് നടനെതിരെ താരസംഘടനക്ക് പരാതി നൽകിയതിന് പിന്നാലെ പ്രതികരിച്ച് നടി വിൻസി അലോഷ്യസ്. ആ നടന്റെ പേരും സിനിമയുടെ പേരും പുറത്തു പറയരുതെന്ന് പരാതിയിൽ പ്രത്യേകം പറഞ്ഞിരുന്നു. അത് എങ്ങനെയാണ് മാധ്യമങ്ങൾക്ക് മുന്നിലെത്തിയതെന്ന് അറിയില്ലെന്നും വിൻസി പറഞ്ഞു ഒരാളുടെ മോശം പെരുമാറ്റം കൊണ്ട് ഒരു സിനിമ മൊത്തം അതിന്റെ പ്രശ്‌നങ്ങൾ അനുഭവിക്കരുത്. അദ്ദേഹം അഭിനയിച്ച് പുറത്തിറങ്ങാനുള്ള സിനിമകളുടെ വിജയപരാജയങ്ങളെ ബാധിക്കരുതെന്ന് കരുതിയാണ് പേര് വെളിപ്പെടുത്താതിരുന്നതെന്നും വിൻസി വ്യക്തമാക്കി ഇങ്ങനെയൊരു പ്രശ്‌നം വന്നപ്പോൾ ആദ്യം ഒറ്റക്കായിരുന്നുവെങ്കിലും പിന്നീട് ഒരുപാട് പേർ പിന്തുണയുമായി എത്തി. സിനിമാ രംഗത്തുള്ള എല്ലാ സംഘടനകളും ബന്ധപ്പെടുകയും അതിന്റെ നിയമ നടപടികൾ പറഞ്ഞു തരികയും ചെയ്തിരുന്നുവെന്നും വിൻസി അറിയിച്ചു.

📲 വാർത്തകൾ WhatsApp-ൽ ലഭിക്കാൻ ചാനലിൽ ജോയിൻ ചെയ്യൂJoin

ബന്ധപ്പെട്ട വാർത്തകൾ

സ്വർണവില ഇന്ന് (12 നവംബർ 2026): പവന് ₹1,600 കുറഞ്ഞു; ഒരു പവന് ₹1,02,520എസ്എസ്എല്‍സി, ഹയര്‍സെക്കന്‍ഡറി പരീക്ഷ തീയതികള്‍ പ്രഖ്യാപിച്ചു; എസ്എസ്എൽസി പരീക്ഷ മാർച്ച് 1 മുതൽമെസിയുടെ പേരിലെ തട്ടിപ്പ്: മുൻ കായികമന്ത്രി വി അബ്ദുറഹ്മാനെ പ്രതിചേർക്കാൻ ഗവർണറുടെ അനുമതിപാൽ വില ലിറ്ററിന് 10 രൂപ കൂട്ടണമെന്ന് ആവശ്യം; സർക്കാരിന് കത്തുനൽകാൻ മിൽമഒരാഴ്ച കൊണ്ട് പരിഹരിക്കുമെന്ന് അന്ന് സതീശൻ പറഞ്ഞു, ഇപ്പോൾ എന്തായി?’; എൽ.പി.എസ്.ടി സമരത്തിൽ സർക്കാരിനെതിരെ ആഞ്ഞടിച്ച് എം.വി. ഗോവിന്ദൻഗ്യാനേഷ് കുമാറിനെതിരായ അന്വേഷണം; ലീ സീ ബീന്‍റെ സഹായിയുടെ മൊഴിയെടുത്ത് വിജിലൻസ്
പൂർണ്ണ പേജ് കാണുക ›