ഹോം › കേരളം

പാർട്ടിയെ കൊത്തിവലിക്കാൻ ഇട്ടു കൊടുക്കരുത്; പിവി അൻവറിനെതിരെ വിമർശനവുമായി പികെ ശ്രീമതി

By MJ Desk · 23 Sep 2024, 12:37 PM

പിവി അൻവറിനെതിരെ വിമർശനമായി സിപിഎം കേന്ദ്ര കമ്മിറ്റി അംഗം പികെ ശ്രീമതി. ശത്രുക്കൾക്ക് പാർട്ടിയെ കൊത്തി വലിക്കാൻ ഇട്ടുകൊടുക്കരുത്. അനുഭാവി ആയാലും ആരായാലും ഇത് പാവപ്പെട്ടവരുടെയും സാധാരണക്കാരുടെയും പാർട്ടിയാണ്. പാർട്ടിയെ തളർത്തുന്ന ഇത്തരം നടപടികൾ ആരുടെയും ഭാഗത്ത് നിന്നുണ്ടാകരുതെന്നും പികെ ശ്രീമതി പറഞ്ഞു അൻവറിനെ മുഖ്യമന്ത്രി തള്ളിപ്പറഞ്ഞതിന് ശേഷവും വിജയരാഘവനൊഴികെ മറ്റ് നേതാക്കളാരും അൻവറിനെ പരസ്യമായി വിമർശിക്കാൻ തയ്യാറായിരുന്നില്ല. അൻവറിനെിതരെ അഭിപ്രായമുണ്ടെങ്കിലും പരസ്യമായി പറയാൻ ആരും തയ്യാറാകാതിരുന്നപ്പോഴാണ് പികെ ശ്രീമതി തുറന്നു പറയുന്നത് അൻവറിന്റെ നീക്കത്തിന് പിന്നിൽ ആരുടെയെങ്കിലും ഒത്താശയുണ്ടോയെന്ന സംശയും നേതാക്കൾക്കുണ്ട്. പിണറായിക്കെതിരായ നീക്കമായും ഇതിനെ കാണുന്നുണ്ട്.

📲 വാർത്തകൾ WhatsApp-ൽ ലഭിക്കാൻ ചാനലിൽ ജോയിൻ ചെയ്യൂJoin
#pk sreemathi#pv anwar

ബന്ധപ്പെട്ട വാർത്തകൾ

വളർമതിയുടെ ജീവൻ അപകടത്തിൽ; എൽപിഎസ്ടി സമരം ജനാധിപത്യ അവകാശത്തിനു വേണ്ടിയുളള സമരം: വി ശിവൻകുട്ടികൊച്ചിയിലെ ഡിജെ പാര്‍ട്ടികള്‍ നിയന്ത്രിക്കാനുള്ള പൊലീസ് നീക്കത്തിന് തിരിച്ചടി; ബാറുകള്‍ക്ക് നല്‍കിയ നോട്ടീസ് ഹൈക്കോടതി റദ്ദാക്കിസാമ്പത്തിക തിരിമറി കേസ്; ബിഎൽഎം ചെയർമാൻ ആർ പ്രേം കുമാറിനെ അറസ്റ്റ് ചെയ്യാൻ അനുമതിജിഎന്‍എ കരാര്‍; മുഖ്യമന്ത്രി നേരിട്ട് ഇടപെട്ടത് നഗ്നമായ അഴിമതി: ജുഡീഷ്യല്‍ അന്വേഷണം വേണമെന്ന് പിണറായി വിജയൻവിരമിച്ച സർക്കാർ ഉദ്യോഗസ്ഥർക്കും തിരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം ബാധകമാക്കി കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷൻമട്ടന്നൂരിൽ അമ്മയെ കൊലപ്പെടുത്തിയ ശേഷം മകൻ ജീവനൊടുക്കി; ചോരയില്‍ മുങ്ങിയ നിലയിൽ മൃതദേഹങ്ങൾ
പൂർണ്ണ പേജ് കാണുക ›