{"vars":{"id": "89527:4990"}}

ബിജെപി പോലും മുസ്ലീങ്ങളെ സ്ഥാനാർഥികളാക്കുന്നത് അറിയില്ലേ; സജി ചെറിയാനോട് പിഎംഎ സലാം
 

 

തദ്ദേശ തെരഞ്ഞെടുപ്പിലെ വിജയികളുടെ പേര് പരാമർശിച്ച് മന്ത്രി സജി ചെറിയാൻ നടത്തിയ പ്രസ്താവനക്കെതിരെ വിമർശനവുമായി മുസ്ലിം ലീഗ് നേതാവ് പിഎംഎ സലാം. തെരഞ്ഞെടുപ്പിലെ തിരിച്ചടിയിൽ സിപിഎമ്മിന്റെ ലെവൽ തെറ്റിയിരിക്കുകയാണ്. വർഗീയതയെ പ്രീണിപ്പിക്കുന്നത് കമ്മ്യൂണിസ്റ്റ് പാർട്ടിയാണെന്നും അദ്ദേഹം ആരോപിച്ചു

സ്ഥാനാർഥികളുടെ പേര് നോക്കി കാര്യങ്ങൾ നിശ്ചയിക്കാനാണോ സജി ചെറിയാൻ പറയുന്നതെന്നും പേര് നോക്കിയാണോ ജനങ്ങൾ വോട്ട് ചെയ്യുന്നതെന്നും സലാം ചോദിച്ചു. മുസ്ലിം ഭൂരിപക്ഷ മേഖലകളിൽ മാർക്‌സിസം എന്തെന്നറിയാത്ത മുസ്ലീങ്ങളെ സ്ഥാനാർഥികളാക്കുന്നത് സിപിഎമ്മിലാമ്

മലപ്പുറത്ത് എട്ട് സീറ്റുകളിൽ ഇത്തരത്തിലാണ് അവർ മത്സരിച്ചത്. കാസർകോട് നഗരസഭയിലെ കണക്കുകൾ പറയുന്ന മന്ത്രിക്ക് ബിജെപി പോലും മുസ്ലീം സ്ഥാനാർഥികളെ മത്സരിപ്പിക്കുന്നത് അറിയില്ലേ. ലീഗിനെ പ്രകോപിപ്പിക്കുകയാണ് ഇവരുടെ ലക്ഷ്യം. എന്നാൽ അതിന് ലീഗ് നിന്നുകൊടുക്കില്ല. വർഗീയതയെ തടഞ്ഞുനിർത്തുന്നത് മുസ്ലിം ലീഗാണെന്നും സലാം പറഞ്ഞു