ഹോം › കേരളം

സ്ത്രീധന പീഡനം: മലയാളി കോളേജ് അധ്യാപിക നാഗർകോവിലിൽ ആത്മഹത്യ ചെയ്തു

By MJ Desk · 24 Oct 2024, 10:37 AM

സ്ത്രീധന പീഡനത്തെ തുടർന്ന് മലയാളി കോളേജ് അധ്യാപിക നാഗർകോവിലിൽ ആത്മഹത്യ ചെയ്തു. കൊല്ലം പിറവന്തൂർ സ്വദേശി 25കാരി ശ്രുതിയാണ് മരിച്ചത്. ശുചീന്ദ്രത്തുള്ള ഭർത്താവിന്റെ വീട്ടിൽ തൂങ്ങിമരിക്കുകയായിരുന്നു. ആറ് മാസം മുമ്പാണ് ശ്രുതിയുടെ വിവാഹം നടന്നത്. തമിഴ്‌നാട് വൈദ്യുതി ബോർഡ് ജീവനക്കാരനായ കാർത്തിക്കാണ് ഭർത്താവ്. ആത്മഹത്യ ചെയ്യുന്നതിന് മുമ്പ് ശ്രുതി ബന്ധുക്കൾക്ക് ശബ്ദസന്ദേശം അയച്ചിരുന്നു. 10 ലക്ഷം രൂപയും 50 പവൻ സ്വർണവും സ്ത്രീധനമായി നൽകിയിരുന്നു. എന്നാൽ ഇതു കുറഞ്ഞു പോയെന്ന് പറഞ്ഞ് കാർത്തിക്കിന്റെ അമ്മ മാനസികമായി പീഡിപ്പിക്കാറുണ്ടായിരുന്നുവെന്ന് ശബ്ദസന്ദേശത്തിൽ പറയുന്നു വീട്ടിലേക്ക് തിരിച്ചു പോകണമെന്ന് പറഞ്ഞ് പീഡിപ്പിക്കുകയാണ്. എച്ചിൽ പാത്രത്തിൽ നിന്ന് ഭക്ഷണം കഴിക്കാൻ നിർബന്ധിക്കുന്നു. മരിക്കുകയല്ലാതെ മറ്റ് വഴിയില്ലെന്നും ശബ്ദസന്ദേശത്തിൽ ശ്രുതി പറയുന്നു.

📲 വാർത്തകൾ WhatsApp-ൽ ലഭിക്കാൻ ചാനലിൽ ജോയിൻ ചെയ്യൂJoin
#shruthi#suicide

ബന്ധപ്പെട്ട വാർത്തകൾ

വളർമതിയുടെ ജീവൻ അപകടത്തിൽ; എൽപിഎസ്ടി സമരം ജനാധിപത്യ അവകാശത്തിനു വേണ്ടിയുളള സമരം: വി ശിവൻകുട്ടികൊച്ചിയിലെ ഡിജെ പാര്‍ട്ടികള്‍ നിയന്ത്രിക്കാനുള്ള പൊലീസ് നീക്കത്തിന് തിരിച്ചടി; ബാറുകള്‍ക്ക് നല്‍കിയ നോട്ടീസ് ഹൈക്കോടതി റദ്ദാക്കിസാമ്പത്തിക തിരിമറി കേസ്; ബിഎൽഎം ചെയർമാൻ ആർ പ്രേം കുമാറിനെ അറസ്റ്റ് ചെയ്യാൻ അനുമതിജിഎന്‍എ കരാര്‍; മുഖ്യമന്ത്രി നേരിട്ട് ഇടപെട്ടത് നഗ്നമായ അഴിമതി: ജുഡീഷ്യല്‍ അന്വേഷണം വേണമെന്ന് പിണറായി വിജയൻവിരമിച്ച സർക്കാർ ഉദ്യോഗസ്ഥർക്കും തിരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം ബാധകമാക്കി കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷൻമട്ടന്നൂരിൽ അമ്മയെ കൊലപ്പെടുത്തിയ ശേഷം മകൻ ജീവനൊടുക്കി; ചോരയില്‍ മുങ്ങിയ നിലയിൽ മൃതദേഹങ്ങൾ
പൂർണ്ണ പേജ് കാണുക ›