ഹോം › കേരളം

നാട്ടിക അപകടം: വാഹനമോടിച്ചത് മദ്യലഹരിയിലായിരുന്ന ക്ലീനർ; ഡ്രൈവറും ക്ലീനറും അറസ്റ്റിൽ

By MJ Desk · 26 Nov 2024, 08:22 AM

തൃശ്ശൂർ നാട്ടികയിൽ അഞ്ച് പേരുടെ മരണത്തിന് ഇടയാക്കിയ അപകടത്തിൽ ലോറി ഡ്രൈവറും ക്ലീനറും അറസ്റ്റിൽ. കണ്ണൂർ ആലങ്കോട് സ്വദേശിയായ ക്ലീനർ അലക്‌സ്, ഡ്രൈവർ ജോസ്(54) എന്നിവരാണ് അറസ്റ്റിലായത്. മദ്യലഹരിയിലായിരുന്ന ക്ലീനർ അലക്‌സാണ് അപകട സമയത്ത് വാഹനമോടിച്ചത്. ഇയാൾക്ക് ലൈസൻസ് ഇല്ലെന്നും കണ്ടെത്തിയിട്ടുണ്ട്. അപകടമുണ്ടാക്കിയതിന് ശേഷം വാഹനം നിർത്താതെ പോയി. എന്നാൽ പിന്നാലെ പോയ നാട്ടുകാർ ദേശീയപാതയിൽ വെച്ച് ലോറി തടഞ്ഞുനിർത്തി പോലീസിനെ വിവരം അറിയിക്കുകയായിരുന്നു. ഉറങ്ങിക്കിടന്നവരിലേക്കാണ് നിയന്ത്രണം വിട്ട ലോറി പാഞ്ഞു കയറിയത്. നാട്ടിക ജെകെ തീയറ്ററിന് അടുത്താണ് ദാരുണ സംഭവം. രണ്ട് കുട്ടികളടക്കം അഞ്ച് പേരാണ് മരിച്ചത്. കാളിയപ്പൻ(50), നാഗമ്മ(39), ബംഗാഴി(20), ജീവൻ(4), മറ്റൊരു കുട്ടി എന്നിവരാണ് മരിച്ചത്. ഏഴ് പേർക്ക് ഗുരുതരമായി പരുക്കേറ്റു  

📲 വാർത്തകൾ WhatsApp-ൽ ലഭിക്കാൻ ചാനലിൽ ജോയിൻ ചെയ്യൂJoin
#nattika accident

ബന്ധപ്പെട്ട വാർത്തകൾ

വളർമതിയുടെ ജീവൻ അപകടത്തിൽ; എൽപിഎസ്ടി സമരം ജനാധിപത്യ അവകാശത്തിനു വേണ്ടിയുളള സമരം: വി ശിവൻകുട്ടികൊച്ചിയിലെ ഡിജെ പാര്‍ട്ടികള്‍ നിയന്ത്രിക്കാനുള്ള പൊലീസ് നീക്കത്തിന് തിരിച്ചടി; ബാറുകള്‍ക്ക് നല്‍കിയ നോട്ടീസ് ഹൈക്കോടതി റദ്ദാക്കിസാമ്പത്തിക തിരിമറി കേസ്; ബിഎൽഎം ചെയർമാൻ ആർ പ്രേം കുമാറിനെ അറസ്റ്റ് ചെയ്യാൻ അനുമതിജിഎന്‍എ കരാര്‍; മുഖ്യമന്ത്രി നേരിട്ട് ഇടപെട്ടത് നഗ്നമായ അഴിമതി: ജുഡീഷ്യല്‍ അന്വേഷണം വേണമെന്ന് പിണറായി വിജയൻവിരമിച്ച സർക്കാർ ഉദ്യോഗസ്ഥർക്കും തിരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം ബാധകമാക്കി കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷൻമട്ടന്നൂരിൽ അമ്മയെ കൊലപ്പെടുത്തിയ ശേഷം മകൻ ജീവനൊടുക്കി; ചോരയില്‍ മുങ്ങിയ നിലയിൽ മൃതദേഹങ്ങൾ
പൂർണ്ണ പേജ് കാണുക ›