ഹോം › കേരളം

കൊച്ചിയിൽ‌ മദ്യലഹരിയിൽ യുവാവിന്റെ കാർ ചേസിംഗ്; ഗോവൻ യുവതിയെ ഇടിച്ചുതെറിപ്പിച്ചു

By News Desk · 24 Mar 2025, 07:23 PM

കൊച്ചി: മദ്യലഹരിയിൽ അമിതവേഗതയിലെത്തിയ കാറിടിച്ച് ഗോവൻ യുവതിക്ക് ഗുരുതര പരിക്ക്. തലയ്‌ക്കും കാലിനും പരിക്കേറ്റ ജെയ്‌സൽ ഗോമസിനെ കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇവരെ ശസ്‌ത്രക്രിയയ്‌ക്ക് വിധേയയാക്കും. അപകടമുണ്ടാക്കിയ കാർ ഓടിച്ചിരുന്ന ചാലക്കുടി സ്വദേശിയായ യാസിറിനെതിരെ കടവന്ത്ര പൊലീസ് കേസെടുത്തു. തിരക്കേറിയ എസ്‌എ റോഡിലാണ് യുവാവ് മദ്യലഹരിയിൽ പട്ടാപ്പകൽ ചേസിംഗ് നടത്തിയത്. അമിതവേഗതയിലെത്തിയ കാർ ജെയ്‌സലിനെ ഇടിച്ചിടുന്ന സിസിടിവി ദൃശ്യങ്ങളും പുറത്തുവന്നിട്ടുണ്ട്. പള്ളിമുക്ക് ജംഗ്‌ഷനിലെ സിഗ്നലിൽ വച്ച് ഒരു ബൈക്ക് യാത്രികനുമായി സൈഡ് നൽകിയില്ലെന്നതിന്റെ പേരിൽ നടന്ന തർക്കമാണ് അപകടകരമായ ചേസിംഗിലേക്ക് എത്തിയത്.

📲 വാർത്തകൾ WhatsApp-ൽ ലഭിക്കാൻ ചാനലിൽ ജോയിൻ ചെയ്യൂJoin

ബന്ധപ്പെട്ട വാർത്തകൾ

പാൽ വില ലിറ്ററിന് 10 രൂപ കൂട്ടണമെന്ന് ആവശ്യം; സർക്കാരിന് കത്തുനൽകാൻ മിൽമഒരാഴ്ച കൊണ്ട് പരിഹരിക്കുമെന്ന് അന്ന് സതീശൻ പറഞ്ഞു, ഇപ്പോൾ എന്തായി?’; എൽ.പി.എസ്.ടി സമരത്തിൽ സർക്കാരിനെതിരെ ആഞ്ഞടിച്ച് എം.വി. ഗോവിന്ദൻഗ്യാനേഷ് കുമാറിനെതിരായ അന്വേഷണം; ലീ സീ ബീന്‍റെ സഹായിയുടെ മൊഴിയെടുത്ത് വിജിലൻസ്എൽ.പി.എസ്.ടി ഉദ്യോഗാർഥികളുടെ സമരത്തിനെതിരായ പൊലീസ് നടപടി; സർക്കാരിനെതിരായ സമരം ജനങ്ങളുടെ അവകാശമെന്ന് പ്രിയങ്ക ഗാന്ധിസർക്കാരിന് അടിച്ചമർത്താനാകില്ല; ഉദ്യോ​ഗാർഥികളെ പറഞ്ഞുപറ്റിക്കുന്നു: വളർമതി സമരപ്പന്തലിലെത്തിഅടൂർ പൊലീസ് സ്റ്റേഷൻ അതിക്രമം; ശ്രീനാദേവി കുഞ്ഞമ്മ അടക്കം 8 പേർക്കും മുൻകൂർ ജാമ‍്യം
പൂർണ്ണ പേജ് കാണുക ›