ഹോം › കേരളം

സ്‌കൂള്‍ ബസ് മറിഞ്ഞത് ഡ്രൈവറുടെ അശ്രദ്ധ കാരണം; ഡ്രൈവിംഗിനിടെ വാട്‌സ്ആപ്പില്‍ സ്റ്റാറ്റസിട്ടു

By MJ News Desk · 01 Jan 2025, 09:30 PM

ശ്രീകണ്ഠാപുരത്ത് ചിന്മയ സ്‌കൂളില്‍ നിന്ന് വിദ്യാര്‍ഥികളെയും കയറ്റി വീടുകളിലേക്ക് പുറപ്പെട്ട ബസ് മറിഞ്ഞ സംഭവത്തില്‍ ഡ്രൈവറുടെ ഗുരുതരമായ വീഴ്ച വ്യക്തമാക്കുന്ന തെളിവുകള്‍ പുറത്ത്. ഡ്രൈവിംഗ് സമയത്ത് ഡ്രൈവറായ നിസാം വാട്‌സ്ആപ്പില്‍ സ്റ്റാറ്റസ് ഇട്ടിരുന്നുവെന്നും ഇത് വ്യക്തമാക്കുന്ന തെളിവുകള്‍ സ്റ്റാറ്റസ് ഇട്ട സമയം സഹിതം പുറത്തുവന്നിട്ടുണ്ടെന്നും അപകടത്തില്‍പ്പെട്ട കുട്ടികളുടെ രക്ഷിതാക്കളും അധ്യാപകരും വ്യക്തമാക്കുന്നു. ബസില്‍ നിന്ന് തെറിച്ച് വീണ് ബസിന് അടിയില്‍പ്പെട്ട് വിദ്യാര്‍ഥിനി മരിക്കാനുണ്ടായ സാഹചര്യം ഡ്രൈവറുടെ അശ്രദ്ധക്കൊണ്ടാണെന്ന് വ്യക്തമാക്കുന്നതാണ് ഈ തെളിവുകള്‍. സ്‌കൂളില്‍ കുട്ടികള്‍ ഇരിക്കുന്ന ദൃശ്യമാണ് നിസാം സ്റ്റാറ്റസ് ഇട്ടത്. അതിലെ സമയം കാണിക്കുന്നത് വൈകുന്നേരം 4.03 ആണ്. അതേ സമയത്താണ് അപകടവും നടന്നത്. അതുകൊണ്ടുതന്നെ അപകടം നടക്കുമ്പോള്‍ ഇയാള്‍ വാട്സാപ്പ് ഉപയോഗിച്ചിരുന്നു എന്ന സംശയമാണ് ഉയരുന്നത് അമിത വേഗതയിലെല്ലായിരുന്ന ചെറിയ റോഡിലൂടെയുള്ള യാത്രക്കിടെ ബസ് താഴ്ചയിലേക്ക് മറിയണമെങ്കില്‍ ഡ്രൈവര്‍ ഉറങ്ങിപോകുകയോ മൊബൈല്‍ ഉപയോഗിക്കുകയോ വേണമെന്ന് നാട്ടുകാര്‍ വ്യക്തമാക്കിയിരുന്നു. ഡ്രൈവര്‍ക്കെതിരെ കടുത്ത നടപടിയെടുക്കണമെന്ന ആവശ്യമാണ് നാട്ടുകാര്‍ ഉയര്‍ത്തുന്നത്. സംഭവത്തില്‍ കേസ് എടുത്ത് അന്വേഷണം നടത്തുമെന്ന് പോലീസ് വ്യക്തമാക്കി. സര്‍ക്കാറും വിഷയത്തില്‍ ശക്തമായ ഇടപെടലാണ് നടത്തുന്നത്.

📲 വാർത്തകൾ WhatsApp-ൽ ലഭിക്കാൻ ചാനലിൽ ജോയിൻ ചെയ്യൂJoin
#driver#school bus#using mobile#watsapp status

ബന്ധപ്പെട്ട വാർത്തകൾ

വളർമതിയുടെ ജീവൻ അപകടത്തിൽ; എൽപിഎസ്ടി സമരം ജനാധിപത്യ അവകാശത്തിനു വേണ്ടിയുളള സമരം: വി ശിവൻകുട്ടികൊച്ചിയിലെ ഡിജെ പാര്‍ട്ടികള്‍ നിയന്ത്രിക്കാനുള്ള പൊലീസ് നീക്കത്തിന് തിരിച്ചടി; ബാറുകള്‍ക്ക് നല്‍കിയ നോട്ടീസ് ഹൈക്കോടതി റദ്ദാക്കിസാമ്പത്തിക തിരിമറി കേസ്; ബിഎൽഎം ചെയർമാൻ ആർ പ്രേം കുമാറിനെ അറസ്റ്റ് ചെയ്യാൻ അനുമതിജിഎന്‍എ കരാര്‍; മുഖ്യമന്ത്രി നേരിട്ട് ഇടപെട്ടത് നഗ്നമായ അഴിമതി: ജുഡീഷ്യല്‍ അന്വേഷണം വേണമെന്ന് പിണറായി വിജയൻവിരമിച്ച സർക്കാർ ഉദ്യോഗസ്ഥർക്കും തിരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം ബാധകമാക്കി കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷൻമട്ടന്നൂരിൽ അമ്മയെ കൊലപ്പെടുത്തിയ ശേഷം മകൻ ജീവനൊടുക്കി; ചോരയില്‍ മുങ്ങിയ നിലയിൽ മൃതദേഹങ്ങൾ
പൂർണ്ണ പേജ് കാണുക ›