പൂസായ എഎസ്‌ഐ ഹോട്ടലിൽ സംഹാരതാണ്ഡവമാടി, ആളുകൾ ചിതറിയോടി; സ്ഥലത്തെത്തിയ സിഐക്ക് നേരെയും തെറിവിളി

കോട്ടയം കുട്ടിക്കാനത്ത് മദ്യപിച്ച് പൂസായ എഎസ്ഐയുടെ പ്രകടനം പോലീസ് സേനയെ തന്നെ നാണംകെടുത്തുന്ന രീതിയിലായിരുന്നു. മദ്യപിച്ച് ലക്കുകെട്ട എഎസ്ഐ ഹോട്ടൽ ജീവനക്കാരനെ അടിച്ച് നിലത്തിട്ടു. ഇതോടെ ഹോട്ടലിലുണ്ടായിരുന്ന
 

കോട്ടയം കുട്ടിക്കാനത്ത് മദ്യപിച്ച് പൂസായ എഎസ്‌ഐയുടെ പ്രകടനം പോലീസ് സേനയെ തന്നെ നാണംകെടുത്തുന്ന രീതിയിലായിരുന്നു. മദ്യപിച്ച് ലക്കുകെട്ട എഎസ്‌ഐ ഹോട്ടൽ ജീവനക്കാരനെ അടിച്ച് നിലത്തിട്ടു. ഇതോടെ ഹോട്ടലിലുണ്ടായിരുന്ന ആളുകൾ ചിതറിയോടി.

വിവരം അറിഞ്ഞ് സ്ഥലത്തെത്തിയ സിഐക്ക് നേരെയും എഎസ്‌ഐയുടെ തെറിപ്പാട്ട് നടന്നു. ഒടുവിൽ ബലപ്രയോഗത്തിലൂടെയാണ് ഇയാളെ കീഴ്‌പ്പെടുത്തി ആശുപത്രിയിലേക്ക് കൊണ്ടുപോയത്. കുട്ടിക്കാനം എആർ ക്യാമ്പിലെ എഎസ്‌ഐ സതീശനാണ് മദ്യലഹരിയിൽ പരാക്രമം കാണിച്ചത്.

സതീശന്റെ പരാക്രമത്തിൽ ഹോട്ടലുടമ മഹേഷിനെ സാരമായി പരുക്കേറ്റു. ഇയാളെ എഎസ്‌ഐ നിലത്തിട്ട് ചവിട്ടുകയും മർദിക്കുകയും ചെയ്തിരുന്നു. അടുത്ത കടകളിലുള്ളവർ മഹേഷിനെ താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. എഎസ്‌ഐയെ അറസ്റ്റ് ചെയ്തിട്ടുണ്ട്. ഇയാൾക്കെതിരെ വകുപ്പ് തല നടപടിയുണ്ടാകും