ഇ ഡി പരിശോധന നടക്കുന്നതിനിടെ ചെന്നൈയിൽ നിന്ന് കൊച്ചിയിലെത്തി ദുൽഖർ; കസ്റ്റംസിന് മുന്നിൽ ഹാജരാകും
Oct 8, 2025, 14:38 IST
ഭൂട്ടാൻ കാർ കടത്തുമായി ബന്ധപ്പെട്ട് ഇഡി പരിശോധന നടക്കുന്നതിനിടെ നടൻ ദുൽഖർ സൽമാൻ കൊച്ചിയിലെത്തി. രാവിലെ ചെന്നൈയിലായിരുന്ന ദുൽഖർ വിമാനമാർഗമാണ് കൊച്ചിയിലെത്തിയത്. ദുൽഖർ കസ്റ്റംസിന് മുന്നിൽ ഹാജരായേക്കുമെന്നാണ് സൂചന.
ദുൽഖറിൽ നിന്ന് വിവരങ്ങൾ തേടുമെന്ന് കസ്റ്റംസ് അറിയിച്ചിരുന്നു. ഇതിനാൽ ഉച്ചയ്ക്ക് ശേഷം ദുൽഖർ കസ്റ്റംസ് ഓഫീസിൽ എത്തിയേക്കും. ദുൽഖർ, പൃഥ്വിരാജ്, അമിത് ചക്കാലക്കൽ എന്നിവരുടെ വീടുകളിലാണ് ഇഡി റെയ്ഡ് നടത്തിയത്
മമ്മൂട്ടി ഹൗസ്, ദുൽഖറിന്റെയും മമ്മൂട്ടിയെടെയും എലംകുളത്തെ വീട്, ദുൽഖറിന്റെ ചെന്നൈയിലെ വീട്, പൃഥ്വിരാജിന്റെ വീട്, അമിത് ചക്കാലക്കലിന്റെ വീട് തുടങ്ങി 17 ഇടങ്ങളിലാണ് പരിശോധന നടന്നത്.