വാങ്ങിയത് നിയമനടപടികൾ പൂർത്തിയാക്കി, വാഹനം വിട്ടുനൽകണം: ദുൽഖർ ഹൈക്കോടതിയിൽ
Sep 26, 2025, 15:28 IST
കസ്റ്റംസ് പിടിച്ചെടുത്ത വാഹനം വിട്ടുനൽകണമെന്നും പിടിച്ചെടുത്ത നടപടി റദ്ദാക്കണമെന്നും ആവശ്യപ്പെട്ട് ദുൽഖർ സൽമാൻ ഹൈക്കോടതിയെ സമീപിച്ചു. എല്ലാ നിയമനടപടികളും പൂർത്തിയാക്കിയാണ് താൻ വാഹനം സ്വന്തമാക്കിയതെന്ന് ദുൽഖർ പറയുന്നു
എന്നാൽ രേഖകൾ പോലും പരിശോധിക്കാൻ തയ്യാറാകാതെ കസ്റ്റംസ് വാഹനം കസ്റ്റഡിയിലെടുക്കുകയായിരുന്നുവെന്ന് ദുൽഖർ ഹർജിയിൽ ആരോപിച്ചു
ഭൂട്ടാനിൽ നിന്നുള്ള വാഹനക്കടത്തിന്റെ ഭാഗമെന്ന നിലയിൽ കഴിഞ്ഞ ദിവസമാണ് ദുൽഖറിന്റെ തമിഴ്‌നാട് രജിസ്‌ട്രേഷനുള്ള 2004 മോഡൽ ലാൻഡ് റോവർ ഡിഫൻഡർ കസ്റ്റംസ് പിടിച്ചെടുത്തത്.