ഡി.വൈ.എഫ്.ഐ. പ്രവര്‍ത്തകര്‍ കോണ്‍ഗ്രസ് ഓഫീസ് തകര്‍ത്തു

തിരുവനന്തപുരം: വട്ടിയൂർക്കാവിൽ പ്രതിഷേധ പ്രകടനം നടത്തിയ ഡി.വൈ.എഫ്.ഐ. പ്രവർത്തകർ കോൺഗ്രസ് ഓഫീസ് തകർത്തു. തിങ്കളാഴ്ച രാവിലെ പതിനൊന്നരയോടെയാണ് സംഭവം. വെഞ്ഞാറമ്മൂട് രണ്ട് പ്രവർത്തകർ കൊല ചെയ്യപ്പെട്ടതിൽ പ്രതിഷേധിച്ചാണ്
 

തിരുവനന്തപുരം: വട്ടിയൂർക്കാവിൽ പ്രതിഷേധ പ്രകടനം നടത്തിയ ഡി.വൈ.എഫ്.ഐ. പ്രവർത്തകർ കോൺഗ്രസ് ഓഫീസ് തകർത്തു. തിങ്കളാഴ്ച രാവിലെ പതിനൊന്നരയോടെയാണ് സംഭവം.

വെഞ്ഞാറമ്മൂട് രണ്ട് പ്രവർത്തകർ കൊല ചെയ്യപ്പെട്ടതിൽ പ്രതിഷേധിച്ചാണ് ഡി.വൈ.എഫ്.ഐ. പ്രകടനം നടത്തിയത്. ഇതിനിടയിലാണ് വട്ടിയൂർക്കാവ് ജങ്ഷനിലെ കോൺഗ്രസ് ഓഫീസ് തകർത്തത്.

ഓഫീസ് വാതിലിലെ തകരഷീറ്റ് തകർത്ത് അതു വഴി അകത്ത് കയറിയ ഡി.വൈ.എഫ്.ഐ. പ്രവർത്തകർ ഓഫീസിനകത്തെ സാധനങ്ങളും മഹാത്മാഗാന്ധിയുടെ ചിത്രം ഉൾപ്പെടെ തകർത്തതായും ഡി.സി.സി. അംഗം കാച്ചാണി സനിൽ പറഞ്ഞു.